Gold Price | സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 360 രൂപ കൂടി വീണ്ടും 53000 കടന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കഴിഞ്ഞ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് രണ്ട് ദിവസത്തിനിടെ 1520 രൂപ കുറഞ്ഞ് 52000-ലെത്തിയ സ്വര്‍ണനിരക്ക് വീണ്ടും 53000 കടന്നിരിക്കുകയാണ്.

ബുധനാഴ്ച (24.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 53280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍നിന്ന് 01 രൂപ കൂടി 88 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ബുധനാഴ്ചയും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

Gold Price | സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 360 രൂപ കൂടി വീണ്ടും 53000 കടന്നു

ചൊവ്വാഴ്ച (23.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 52920 രൂപയിലുമാണ് വ്യാപാരം നടന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1040 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5535 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44280 രൂപയിലുമാണ് വ്യാപാരം നടന്നത്.

ചൊവ്വാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, തിങ്കളാഴ്ചയും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 24 Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia