Gold Price | വമ്പന്‍ വര്‍ധനവുമായി സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 800 രൂപ കൂടി 53500 കടന്നു; വെള്ളി നിരക്കും കൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ വര്‍ധനവുമായി സ്വര്‍ണവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ആറാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (12.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 800 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6720 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 53760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 18 കാരറ്റിന് 720 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5620 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44960 രൂപയുമാണ് വ്യാപാര വില.

വെള്ളിയാഴ്ച വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 01 രൂപ കൂടി 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.

Gold Price | വമ്പന്‍ വര്‍ധനവുമായി സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 800 രൂപ കൂടി 53500 കടന്നു; വെള്ളി നിരക്കും കൂടി

അന്താരാഷ്ട്ര സ്വര്‍ണവില 2383 ഡോളറുമായി. ഇന്‍ഡ്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വര്‍ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. 2004ല്‍ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോള്‍ 75 ലക്ഷം രൂപയായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 58,500 രൂപയ്ക്ക് അടുത്ത് നല്‍കണം. വെള്ളി വിലയും ഉയരുകയാണ്.

വ്യാഴാഴ്ച (11.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6620 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 52960 രൂപയിലുമാണ് വ്യാപാരം നടന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44240 രൂപയുമായിരുന്നു വ്യാപാര വില.

വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 12 Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia