Gold Price | ഏപ്രില്‍ ആദ്യ ദിനത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 680 രൂപ കൂടി; വെള്ളി നിരക്കിലും വര്‍ധനവ്

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഏപ്രില്‍ ആദ്യ ദിനത്തില്‍ ഒരു പവന് അരലക്ഷത്തിന് മുകളിലെത്തിയിരിക്കുകയാണ് സ്വര്‍ണവില. വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി.

തിങ്കളാഴ്ച (01.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6360 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 18 കാരറ്റിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 42520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 രൂവ വര്‍ധിച്ച് 82 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.
 
Gold Price | ഏപ്രില്‍ ആദ്യ ദിനത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 680 രൂപ കൂടി; വെള്ളി നിരക്കിലും വര്‍ധനവ്

ശനിയാഴ്ച (30.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍തന്നെയാണ് ഞായറാഴ്ചയും (31.03.2024) 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 41920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇതേ വിലയില്‍തന്നെയാണ് ഞായറാഴ്ച വ്യാപാരം നടന്നത്.

Keywords: Gold Price, Gold Price Today, Silver Price, Gold News, Kochi, Business, Halmark Gold, Decline, Kerala, Gold Price April 01 Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia