Gold Price | സ്വർണം വാങ്ങുന്നോ, ഇനിയും വില ഉയരുമോ? വിപണിയിൽ സംഭവിക്കുന്നത്

 


/ അഡ്വ. എസ് അബ്ദുൽ നാസർ

(www.kvartha.com) സ്വർണ വില ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4925 രൂപയും 400 രൂപ പവന് വർദ്ധിച്ച് 39400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 1799 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.12 മാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 55 ലക്ഷം രൂപ കടന്നിട്ടുണ്ട്. 2022 മാർച്ച് ആറിന് സ്വർണ വില ഗ്രാമിന് 4940 രൂപ വന്നതിന് ശേഷമുള്ള ഉയർന്ന നിരക്കാണിന്ന്. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 2046 ഡോളറായിരുന്നു അന്ന്. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.

               
Gold Price | സ്വർണം വാങ്ങുന്നോ, ഇനിയും വില ഉയരുമോ? വിപണിയിൽ സംഭവിക്കുന്നത്

       
എട്ട് മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വില കുറഞ്ഞപ്പോൾ ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്കിൽ ആറ് രൂപയുടെ ദുർബലാവസ്ഥയിൽ 82 രൂപയിലെത്തിയത് ഇൻഡ്യയിൽ വില വർദ്ധനവിന് കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും 5000 രൂപയ്ക്ക് മുകളിലാണ് വെള്ളിയാഴ്ചത്തെ സ്വർണ വില.

         
Gold Price | സ്വർണം വാങ്ങുന്നോ, ഇനിയും വില ഉയരുമോ? വിപണിയിൽ സംഭവിക്കുന്നത്

യു എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ബ്രൂക്കിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയ പ്രസംഗം സ്വർണത്തിന് 1780 ഡോളർ കടക്കാൻ വഴിയൊരുക്കി. 1798 ഡോളറിന് മുകളിലാണിപ്പോൾ നിരക്ക്. ഡിസംബറിലെ മീറ്റിംഗിൽ 50 ബിപിഎസ് നിരക്ക് വർദ്ധനവിനാണ് സാധ്യത. ചൈനയിൽ കൊവിഡ് ലോക്ക്ഡൗൺ ലഘൂകരിച്ചതും സ്വർണ വിലയിൽ വർധനവുണ്ടാക്കി.

പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ സ്വർണ വില കൂടാനുള്ള സാധ്യതകളാണ് പ്രവചിക്കുന്നത്. സ്വർണ വില 200 ദിവസത്തെ ആവറേജിനപ്പുറം ഉയർന്നു. 1807 ഡോളർ മറി കടന്നാൽ 1850 ഡോളർ വരെ അന്താരാഷ്ട്ര വില ഉയരുമെന്ന് സൂചനകൾ വരുന്നുണ്ട്. കേരള വിപണിയിൽ വ്യാപാരത്തോത് പൊതുവെ കുറവാണ്.

(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകൻ)

Keywords: Gold Price Forecast, Kerala, Article, Top-Headlines, Latest-News, Gold Price, Gold, Hike.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia