Theft | കണ്ണൂരില്‍ വന്‍ കവര്‍ച്ച; അപാര്‍ട്മെന്റിലെ വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടാക്കള്‍ കവര്‍ന്നത് 26 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍

 


കണ്ണൂര്‍: (KVARTHA) നഗരത്തിലെ കണ്ണോത്തും ചാലിലെ ദേശീയപാതയോരത്തുളള അപാര്‍ട്മെന്റില്‍ വന്‍കവര്‍ച്ച. ലൈവ് ഷോര്‍ അപാര്‍ട്മെന്റിലാണ് കവര്‍ച്ച നടന്നത്. ബെല്ലാര്‍ റോഡിലെ സ്റ്റാര്‍ ഗോള്‍ഡ് മാനജിങ് ഡയറക്ടറായ നിശ്ചല്‍ പ്രവീണ്‍ വസന്തിന്റെ വസതിയിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. വെളള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് മോഷണം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്.

Theft | കണ്ണൂരില്‍ വന്‍ കവര്‍ച്ച; അപാര്‍ട്മെന്റിലെ വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടാക്കള്‍ കവര്‍ന്നത് 26 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍

അടുക്കളയുടെ ഭാഗത്തുളള അലമാരയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 432.420 ഗ്രാം സ്വര്‍ണാഭരണങ്ങളും 54,000 രൂപയുമാണ് മോഷണം പോയത്. വീട്ടിലെ സാധനസാമഗ്രികളാകെ വാരിവലിച്ചിട്ട നിലയിലാണ്. തൊട്ടടുത്തു താമസിക്കുന്നവരുടെ അപാര്‍ട്മെന്റിലും മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും യാതൊന്നും നഷ്ടമായിട്ടില്ല. 26,18,700 രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായി ഉടമ നിശ്ചല്‍ പ്രവീണ്‍ വസന്ത് പൊലീസിനോട് പറഞ്ഞു.

വീട്ടുകാര്‍ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. സ്വര്‍ണം ഉരുക്കുന്നതിനായി കൊണ്ടുവന്ന ഒരു സ്വര്‍ണക്കട്ടി കിടപ്പുമുറിയിലുണ്ടായിരുന്നുവെങ്കിലും ഇതു നഷ്ടമായിട്ടില്ല. രണ്ടു കരിമണിമാല, കാതിലയും മാട്ടിയും രണ്ടു ചെയിനുകളും രണ്ട് ബ്രേസ്‌ലെറ്റുകളും രണ്ടു മോതിരവും രണ്ട് വജ്ര മോതിരങ്ങളും 264.420 ഗ്രാംവരുന്ന രണ്ട് തങ്കക്കട്ടികളുമാണ് മോഷണം പോയത്.

ആകെ കൂടി 432 ഗ്രാം ഉരുപ്പിടികളാണ് നഷ്ടമായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കണ്ണൂര്‍ ടൗണ്‍ എസ്ഐ പി പി ഷമീലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. നിശ്ചല്‍ പ്രവീണ്‍ സാമന്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Theft , Malayalam News, Crime, Police, Investigation, Case, Gold ornaments stolen from apartment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia