Gold Import Duty | കേന്ദ്രം ഇറക്കുമതി നികുതി 5 ശതമാനം കൂട്ടിയതോടെ ഒരു കിലോ സ്വര്‍ണത്തിന് 8 ലക്ഷം രൂപയിൽ കൂടുതൽ വർധിക്കും; കള്ളക്കടത്ത് കൂടുമെന്ന് വ്യാപാരികള്‍
Jul 1, 2022, 19:15 IST
തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി നികുതി അഞ്ച് ശതമാനം കൂട്ടിയതോടെ ആകെ നികുതി 12.5 ശതമാനമായി. അഗ്രികള്‍ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ് ആയ 2.5% അടക്കം 15% ആണ് മൊത്തം നികുതി. നിലവില്‍ സാമൂഹ്യക്ഷേമ അധികനികുതി (Social welfare surcharge) 0.75 ഒഴിവാക്കിയത് കൊണ്ട് വെള്ളിയാഴ്ചത്തെ വിലയായ 5050 നിന്നും 4.25 % ഉയര്‍ച്ചയാണ് ഉണ്ടാകേണ്ടിയിരുന്നത്.
അതായത് സ്വര്‍ണത്തിന് ഒരു കിലോയ്ക്ക് എട്ട് ലക്ഷം രൂപയിൽ കൂടുതൽ വർധിക്കും. രൂപയുടെ മൂല്യം റെകോര്‍ഡ് തകര്‍ചയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ ഇറക്കുമതി നിയന്ത്രിക്കാനും കറന്റ് അകൗണ്ട് കമി (CAD) കുറക്കാനുമാണ് നടപടി.
കോവിഡിന് ശേഷം ഉപഭോക്താക്കളുടെ ആവശ്യം കൂടിയതിനാല്‍ കഴിഞ്ഞ വര്‍ഷം ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്തത് ഇന്‍ഡ്യയായിരുന്നു. നിലവിലെ നടപടി ഇറക്കുമതി കുറക്കുന്നതിന് രാജ്യത്തിന് സഹായകരമല്ലെന്നും കള്ളക്കടത്ത് കൂട്ടാനേ ഈ നടപടി സഹായിക്കൂവെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഇവിടെ ഉള്ള സ്വര്‍ണത്തിന്റെ പുനരുപയോഗം ഉറപ്പ് വരുത്തിയാല്‍ മാത്രമേ ഇറക്കുമതി കുറയുകയുള്ളു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Latest-News, Kerala, Top-Headlines, Gold, Smuggling, Central Government, Tax&Savings, Government, Gold Import Duty, Gold Import Duty Hiked by 5%; Rs. 2.25 lakhs will increase for per kg; Traders say that smuggling will increase.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.