Unexpected Discovery | പൊത്തിലുള്ള പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ലഭിച്ചത് സ്വർണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പഴ്‌സിൽ നിന്ന് കടവല്ലൂർ സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയ രേഖകളും കണ്ടെത്തി.
● സംഭവം പാമ്പിനെ പിടിക്കാനുള്ള ഉപകരണം ഉപയോഗിച്ച് പൊത്തിൽ തിരയുന്നതിനിടെ.
തൃശൂർ: (KVARTHA) പാമ്പിനെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് സ്വർണമടങ്ങിയ പഴ്സ്. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന തിരച്ചിലിലാണ് സംഭവം. ഒരു കുഞ്ഞു മൂർഖനെ പിടിക്കാനെത്തിയ ഉദ്യോഗസ്ഥർ ടി. എം. മിഥുൻ, സർപ്പ വൊളന്റിയർ ശരത് മാടക്കത്തറ എന്നിവർക്കാണ് സ്വർണമടങ്ങിയ പഴ്സ് കണ്ടുകിട്ടിയത്.
കൊടുങ്ങല്ലൂർ സ്വദേശിയായ ഒരാൾ നടന്നുപോകുന്നതിനിടെ കാലിനടുത്തായി പാമ്പിനെ കാണുകയായിരുന്നു. ഇതിനെ പാമ്പിനെ പിടിക്കാനാണ് നാട്ടുകാർ വനംവകുപ്പിനെ വിളിച്ചത്. പാമ്പ് സമീപത്തെ ഒരു മരത്തിനടിയിലെ പൊത്തിൽ ഒളിക്കുന്നതായാണ് അവസാനം കണ്ടത്. പാമ്പിനെ പിടിക്കാനുള്ള ഉപകരണം ഉപയോഗിച്ച് പൊത്തിൽ തിരയുന്നതിനിടെയാണ് ഉദ്യോഗസ്ഥർ നനഞ്ഞ ഒരു തവിട്ട് നിറമുള്ള പഴ്സ് കണ്ടെത്തിയത്. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു പഴ്‌സ്. തുറന്നു നോക്കിയപ്പോൾ പണമൊന്നും ഇല്ലായിരുന്നു. പഴ്സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച സ്വർണ ഏലസ് കണ്ടെത്തിയത്. പഴ്‌സിൽ നിന്ന് കടവല്ലൂർ സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയ രേഖകളും കണ്ടെത്തി.
#SnakeRescue #GoldDiscovery #Thrissur #ForestDepartment #KeralaNews #Wildlife
