Gold found | കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി; പൊലീസ് അന്വേഷണമാരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ നിന്നും 18 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തൃശൂരില്‍ നിന്നും കണ്ണൂര്‍ ഡിപോയിലേക്ക് വന്ന ബസില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പേപറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. ബസ് കോട്ടക്കലിനും കോഴിക്കോടിനുമിടയില്‍ എത്തിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട പൊതി കൻഡക്ടര്‍ തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.
  
Gold found | കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി; പൊലീസ് അന്വേഷണമാരംഭിച്ചു

തുടര്‍ന്ന് കോഴിക്കോട് ഡിപോയില്‍ അറിയിച്ചെങ്കിലും കണ്ണൂര്‍ ഡിപോയിലുള്ള ബസായതിനാല്‍ സ്വര്‍ണം കണ്ണൂരിലേല്‍പ്പിച്ചു. ഒരു സ്വര്‍ണ ബിസ്‌കറ്റും ഉരുക്കിയ ഏതാനും കഷ്ണം സ്വര്‍ണങ്ങളുമാണ് കണ്ടെത്തിയത്. സ്വര്‍ണം കളഞ്ഞു കിട്ടിയതറിഞ്ഞു ചിലര്‍ വ്യാജ ബിലുമായി എത്തിയെങ്കിലും തൂക്കം കൃത്യമായി തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചില്ലെന്ന് കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപോ ജനറല്‍ കണ്‍ട്രോളിംഗ് ഓഫീസര്‍ സജിത് സദാനന്ദന്‍ പറഞ്ഞു.

നികുതി വെട്ടിച്ചു കടത്തി കൊണ്ട് വന്ന സ്വര്‍ണമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ സിഐ ബിനുമോഹന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia