Sreedharan Pillai | രുചികരമായത് മാത്രം വിളമ്പുന്നവരായി മാധ്യമരംഗം മാറിയെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള
Oct 29, 2022, 12:52 IST
കണ്ണൂർ: (www.kvartha.com) പാത്രം നോക്കി പകർന്ന് നൽകുന്നവരും വായനക്കാരന് രുചികരമായത് മാത്രം വിളമ്പുന്നവരുമായി മാധ്യമരംഗം മാറുകയാണെന്നും ജനങ്ങളെ പഠിപ്പിക്കേണ്ടവരാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെന്നും ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. പടയണി ദിനപത്രത്തിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടി കണ്ണൂർ ചേമ്പർ ഹോളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യതിരക്തതയ്ക്കുള്ള അവകാശം കൂടി ജനാധിപത്യത്തിന്റെ കാഴ്ചപ്പാടാണെന്നും റൂട് തേടിയുള്ള യാത്രയാണ് മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. എലന്തൂരിലെ നരബലി സംഭവം നമ്മെ ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ സാഹിത്യകാരന്മാരുടെ മൗനം കുറ്റകരമാണ്. കഴിഞ്ഞ 25 വർഷത്തെ ക്രൈം റേറ്റിൽ ഒരു ലക്ഷം പേരിൽ കേരളത്തിൽ 441 പേർ ക്രിമിനൽ സ്വഭാവമുള്ളവരാണ്. തൊട്ടടുത്ത സ്ഥാനത്തുള്ള മധ്യപ്രദേശിൽ 227 പേരാണ് ക്രിമിനലുകളായുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ കോർപറേഷൻ മേയർ ടിഒ മോഹനൻ അധ്യക്ഷനായി. പടയണി മാനജിംഗ് എഡിറ്റർ കെപി മോഹനൻ എംഎൽഎ സ്വാഗതം പറഞ്ഞു. അഡ്വ. പി സന്തോഷ് കുമാർ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെയുഡബ്ലുജെ. സംസ്ഥാന പ്രസിഡൻ്റ് എംവി വിനീത, ചാലക്കര പുരുഷു, പിഎം അശ്റഫ് എന്നിവർ സംസാരിച്ചു.

Keywords: Goa Governor PS Sreedharan Pillai about media, Kerala,Kannur,Goa,News,Top-Headlines,Governor,Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.