ആഗോളവല്‍ക്കരണ ശക്തികള്‍ സ്ത്രീശാക്തീകരണത്തിന് തുരങ്കം വെക്കുന്നു-സുഭാഷിണി അലി
Sep 12, 2015, 11:19 IST
തൊടുപുഴ: (www.kvartha.com 12.09.2015) ആഗോളവല്‍ക്കരണഘട്ടത്തിനു ശേഷവും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന ശക്തികള്‍ തകര്‍ക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെയും മുന്നേറ്റത്തെയുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുഭാഷിണി അലി. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ 19ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാസമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി.
ജാതിമതവര്‍ഗലിംഗചിന്തകളുടെ ഭിന്നതകള്‍ വളര്‍ത്തി അതിന്മേല്‍ സ്വത്വരാഷ്ട്രീയം അടിച്ചേല്‍പ്പിച്ച് സമൂഹത്തെയും, പ്രത്യേകിച്ച് സ്ത്രീകളെയും ദുര്‍ബലപ്പെടുത്തുകയാണ് ആഗോളവല്‍ക്കരണ ശക്തികള്‍. തൊഴിലാളികളെന്നോ ആദിവാസികളെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ അവരെ പരസ്പരം പോരടിക്കാനുള്ള ഗ്രൂപ്പുകളാക്കി മാറ്റുന്നു. അതുവഴി സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ വര്‍ധിക്കുന്നു. അനീതിക്കും അസമത്വത്തിനുമെതിരെ സംഘടിക്കാനും പ്രതികരിക്കാനും പാടില്ലെന്ന ബോധം സൃഷ്ടിക്കുകയും സ്ത്രീകളെ അതിന്റെ പ്രധാന ഇരകളാക്കുകയും ചെയ്യുന്നു.
യാഥാസ്ഥിക പാരമ്പര്യത്തില്‍ അധിഷ്ഠിതവും പുരുഷമേധാവിത്വത്തില്‍ ഊന്നിയതുമായ കീഴ്‌വഴക്കങ്ങള്‍ വളര്‍ത്തുന്നതിലൂടെ സ്ത്രീകള്‍ പിന്നാമ്പുറത്തേക്ക് തള്ളപ്പെടുന്നു. വീട്ടിലും വീടിനുപുറത്തും സ്ത്രീകള്‍ മാത്രമാണ് സേവനം നിര്‍വഹിക്കേണ്ടവരെന്ന നിലപാട് അടിച്ചേല്‍പ്പിക്കുന്നു. ജാതി, മത വ്യത്യാസങ്ങള്‍ക്കും സ്ത്രീപുരുഷ ആദിവാസി തൊഴിലാളി ഭിന്നതകള്‍ക്കും അതീതമായ കൂട്ടായ്മയും യോജിപ്പും ഉയര്‍ന്നുവരണമെന്ന് സുഭാഷിണി അലി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ പോയി ബിജെപി വന്നിട്ടും സാമ്പത്തിക താല്‍പര്യ സംരക്ഷണം ഒന്നുതന്നെ. സര്‍വ മേഖലയേയും ചൂഷണം ചെയ്യുന്നതിന് എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുന്ന നയം സ്വീകരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ എന്നിവയ്ക്കുപരി ഉല്‍പ്പാദന മേഖലയിലും കടുത്ത തൊഴിലാളി ചൂഷണത്തിന് വഴിയൊരുക്കുന്നു. യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം പരസ്പരം ശത്രുക്കളായി കോര്‍പറേറ്റുകള്‍ തൊഴിലെടുക്കുന്നവരെ മാറ്റിത്തീര്‍ക്കുകയാണ്. സ്വത്വരാഷ്ട്രീയം കോര്‍പറേറ്റുകള്‍ക്കെതിരായ സമരത്തെ ദുര്‍ബലപ്പടുത്തുകയാണ്.
ജാതി വിവേചനത്തിനും സാമൂഹ്യ അസമത്വത്തിനുമെതിരെ നിലകൊണ്ടവരാണ് ശ്രീനാരായണഗുരുവും ഇഎംഎസും ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍, അത് തിരികെ കൊണ്ടുവന്ന് മനസുകളില്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും സുഭാഷിണി അലി പറഞ്ഞു.
Also Read:
മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി
Keywords: Globalization and woman empowerment Subhashini Ali's statement, Thodupuzha, Idukki, KSEB, Women, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.