Honor | ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്; 2024 ലെ മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
● വിജയിക്ക് 250,000 യുഎസ് ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് ലഭിക്കും.
● മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളെയും പാരിതോഷികം നല്‍കി ആദരിക്കും.
● ഡിസംബറിൽ ബെംഗളൂരുവിൽ നടക്കുന്ന ഗാലയിൽ വിജയിയെ പ്രഖ്യാപിക്കും.
കൊച്ചി: (KVARTHA) ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ ആദരിക്കുന്ന പ്രശസ്തമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ മൂന്നാം പതിപ്പിലെ ടോപ്പ് 10 ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 202ലധികം രാജ്യങ്ങളിൽ നിന്നുള്ള 78,000-ലധികം നഴ്സുമാരിൽ നിന്നുള്ള അപേക്ഷകളിൽ നിന്നാണ് ഈ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
ഏണസ്റ്റ് ആൻഡ് യംഗ് (EY) എൽഎൽപി, വിദഗ്ധ ജൂറി, ഗ്രാൻഡ് ജൂറി എന്നിവർ നടത്തിയ സൂക്ഷ്മമായ അവലോകന പ്രക്രിയയിലൂടെയാണ് ഈ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. വിജയിക്ക് 250,000 യുഎസ് ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് ലഭിക്കും.
രോഗികളുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി തങ്ങളുടെ കർത്തവ്യങ്ങളിൽ അപ്പുറം പ്രവർത്തിക്കുന്ന ഈ ഓരോ നഴ്സുമാരും തങ്ങളുടെ മികവ് പ്രകടിപ്പിച്ചവരാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. നഴ്സുമാരുടെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം, അവര്‍ക്ക് പ്രതിഫലം നല്‍കി നഴ്സിങ്ങ് രംഗത്തെ റോള്‍മോഡലുകളായി അവരെ സ്ഥാപിക്കുന്നതിനുമാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. 7 രാജ്യങ്ങളിലായി 9,000-ലധികം നഴ്സുമാർ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്നു എന്നത് തന്നെ നഴ്സിങ് സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. 2024 ഡിസംബറിൽ ബെംഗളൂരുവിൽ നടക്കുന്ന ഗാലയിൽ ഈ വർഷത്തെ വിജയിയെ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം യുകെയിൽ നിന്നുള്ള മാർഗരറ്റ് ഷെപ്പേർഡ് ഈ അവാർഡ് നേടിയിരുന്നു.
വിജയിക്ക് 250,000 ഡോളറിന്റെ സമ്മാനത്തോടൊപ്പം, മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളെയും പാരിതോഷികം നല്‍കി ആദരിക്കും. അന്തിമ റൗണ്ടിൽ ഗ്രാൻഡ് ജൂറി അംഗങ്ങളുമായി അഭിമുഖം നടത്തും. ഗ്രാൻഡ് ജൂറിയിൽ സ്വിറ്റ്‌സർലൻഡിലെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബൽ എച്ച്‌ഐവി പ്രിവൻഷൻ കോയലിഷന്റെ സഹ ചെയർപേഴ്‌സണും മുന്‍ ആരോഗ്യ മന്ത്രിയും ബോട്‌സ്വാന പാർലമെന്റ് അംഗവുമായ പ്രൊഫ. ഷെയ്‌ല ട്‌ലോ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. ഡബ്ല്യുഎച്ച്ഒ നഴ്‌സിങ് സഹകരണകേന്ദ്രത്തിലെ അഡ്ജങ്ക്റ്റ് പ്രൊഫസര്‍ പ്രൊഫ. ജെയിംസ് ബുക്കന്‍, ഒബിഇ അവാര്‍ഡ് ജേതാവും സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റും, റോയല്‍കോളേജ് ഓഫ് നഴ്സിംഗിന്റെ മുന്‍ സിഇഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍, എ എക്സ് എ (AXA (EC)) സീനിയര്‍ ഡിജിറ്റല്‍ അഡൈ്വസറും, Harbr ബോര്‍ഡ് ചെയറും, ഹെൽത് 4 ഓൾ (Health4all) അഡൈ്വസറി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. നിതി പല്‍ എന്നിവരാണ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍.
ആര്‍ക്കിമിഡീസ് മൊട്ടാരി (കുഗിറ്റിമോ ഹെല്‍ത്ത് സെന്റര്‍, കെനിയ), ജോണ്‍സി ഇന്നി (ഇമ്മാനുവല്‍ ലൂഥറന്‍ റൂറല്‍ ഹോസ്പിറ്റല്‍, പാപുവ ന്യൂ ഗിനിയ), ലാര്‍ണി കോണ്‍ളു ഫ്‌ളോറന്‍സിയോ (ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍, യുഎസ്എ), ലിലിയന്‍ നുവാബെയ്ന്‍ (അഗ ഖാന്‍ യൂണിവേഴ്‌സിറ്റി ഓഫ് നഴ്‌സിങ് സ്കൂൾ ഓഫ് നഴ്‌സിങ്ങ് മിഡ്വൈഫറി, മന്യാങ്വ ബെസ്റ്റ് മെഡിക്കല്‍ സര്‍വീസസ് സെന്റര്‍ ലിമിറ്റഡ്, ഉഗാണ്ട), നെല്‍സണ്‍ ബൗട്ടിസ്റ്റ (തവാം ഹോസ്പിറ്റല്‍,യുഎഇ), നിലിമ പ്രദീപ് കുമാര്‍ റാണെ (നഴ്സിങ്ങ് അസോസിയേഷന്‍ പ്രസിഡന്റ്-ഗോവ സ്റ്റേറ്റ് ബ്രാഞ്ച്, ഇന്ത്യ), മരിയ വിക്ടോറിയ ജുവാന്‍ (ഫിലിപ്പൈന്‍ ആർമി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റ്, ഫിലിപ്പീന്‍സ്), മാര്‍ട്ടിന്‍ ഷിയവേനാറ്റോ (ഗോണ്‍സാഗ യൂണിവേഴ്‌സിറ്റി, യുഎസ്എ), ഹോയി ഷു യിന്‍ (ടാന്‍ ടോക്ക് സെങ് ഹോസ്പിറ്റല്‍, സിംഗപ്പൂര്‍), സില്‍വിയ മേ ഹാംപ്ടണ്‍ (വൂണ്ട് കെയര്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ്, ഇംഗ്ലണ്ട്) എന്നിവരാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മികച്ച 10 ഫൈനലിസ്റ്റുകൾ. മികച്ച 10 ഫൈനലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാന്‍ www(dot)asterguardians(dot)com സന്ദര്‍ശിക്കുക.
#nursingaward #healthcare #globalrecognition #nurses #India #UAE #healthcareworkers