Criticized | ജീവനക്കാരുടെ നിസഹകരണം എയര്‍ ഇന്‍ഡ്യ പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് ഗ്ലോബല്‍ കെഎംസിസി

 


കണ്ണൂര്‍: (KVARTHA) ജീവനക്കാരുടെ കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്‍ഡ്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെഎംസിസി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്‍ഡ്യ തുടരുന്നതെന്നും ഗ്ലോബല്‍ കെഎംസിസി നേതാക്കള്‍ പറഞ്ഞു. 

നിലവിലെ പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ ടിപി അബ്ബാസ് ഹാജി അറിയിച്ചു.

Criticized | ജീവനക്കാരുടെ നിസഹകരണം എയര്‍ ഇന്‍ഡ്യ പ്രവാസികളെ ദ്രോഹിക്കുന്നുവെന്ന് ഗ്ലോബല്‍ കെഎംസിസി

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന് യാത്രക്കാരാണ്. ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണ് എത്തിച്ചത്.

പ്രവാസികള്‍ ഉള്‍പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്‍ഡ്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ. ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്‍ഡ്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നും പോലെയാണ് ടികറ്റ് ഫെയര്‍. ടികറ്റ് നിരക്ക് വര്‍ധനവ് ഉള്‍പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം എന്നും നേതാക്കള്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കംപനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണം. പ്രവാസികള്‍ ഉള്‍പെടെ വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടികറ്റ് തുക നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല.

ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്ന് ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് ടിപി അബ്ബാസ് ഹാജി, ജെനറല്‍ സെക്രടറി ഉമര്‍ അരിപ്പാമ്പ്ര, ഓര്‍ഗനൈസിംഗ് സെക്രടറി വികെ മുഹമ്മദ്, ട്രഷറര്‍ റയീസ് പെരുമ്പ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Global KMCC says non-cooperation of Air India expatriates, Kannur, News, Global KMCC, Criticized, Passengers, Expatriates, Holidays, Ticket, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia