Investment | കാസർകോട്ടെ ഗ്ലോബല്‍ നിക്ഷേപ തട്ടിപ്പ് കേസ്: കണ്ണൂരിലും നിരവധി പേർ കുടുങ്ങി
Jan 18, 2023, 10:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) കാസർകോട് ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ് നിക്ഷേപ തട്ടിപ്പ് കേസിൽ ഇരയായവരിൽ കണ്ണൂരിൽ നിന്ന് നിരവധി പേരും. പയ്യന്നൂർ, കരിവെള്ളൂര്‍, ഓണക്കുന്ന് പ്രദേശങ്ങളിലുള്ളവരില്‍ നിന്നും കോടികളാണ് അറസ്റ്റിലായ വിനോദ് കുമാറിന്റെ സ്ഥാപനത്തിലേക്ക് നിക്ഷേപമായെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മണിചെയിന്‍ മാതൃകയില്‍ 10 മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് വിനോദ് കുമാർ നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നാണ് ആരോപണം. 40 ലക്ഷം രൂപവരെ വാഗ്ദാനത്തിൽ മയങ്ങി നിക്ഷേപമായി മുടക്കിയവരുണ്ടെന്നാണ് വിവരം. ഈ ബിസിനസിന്റെ മറവില്‍ കള്ളപ്പണമിറക്കിയവരുമുണ്ടെന്ന സംശയവും പൊലീസിനുണ്ട്. വരുമാനസ്രോതസ് കാണിക്കാന്‍ പറ്റാത്തതിനാല്‍ മിണ്ടാതിരിക്കുന്നവരും ഏറെയാണെന്നാണ് പൊലീസ് നിഗമനം.
ആകര്‍ഷകമായ കമീഷന് വ്യവസ്ഥയില്‍ പണം സ്വീകരിക്കാനെത്തിയ ഏജന്റുമാര്‍ ഒളിവിലായതിനാൽ വെട്ടിലായിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. അതിനിടയിലാണ് സ്ഥാപനമുടമയും ഡയറക്ടറും അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ പലരും പൊലീസിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ്. കണ്ണൂരിലെ അർബൻ നിധി കേസ് പുറത്തുവന്നതിന് പിന്നാലെയാണ് ഗ്ലോബൽ നിക്ഷേപ തട്ടിപ്പ് കേസും പുറത്തായത്.
Keywords: News,Kerala,State,Kannur,police-station,Complaint,Case,Fraud,Top-Headlines, Global Investment Fraud Case: Many people trapped in Kannur too
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

