Investment | കാസർകോട്ടെ ഗ്ലോ​ബ​ല്‍ നിക്ഷേപ തട്ടിപ്പ് കേസ്: കണ്ണൂരിലും നിരവധി പേർ കുടുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂർ: (www.kvartha.com) കാസർകോട് ബേ​ഡ​കം പൊ​ലീ​സ് സ്റ്റേഷൻ പരിധിയിലെ ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഗ്രൂ​പ് നിക്ഷേപ തട്ടിപ്പ് കേസിൽ ഇരയായവരിൽ കണ്ണൂരിൽ നിന്ന് നിരവധി പേരും. പയ്യന്നൂർ, ക​രി​വെ​ള്ളൂ​ര്‍, ഓണക്കുന്ന് പ്രദേശങ്ങളിലുള്ളവരില്‍ നി​ന്നും കോ​ടി​ക​ളാ​ണ് അറസ്റ്റിലായ വിനോദ് കുമാറിന്റെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് നിക്ഷേപമായെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Aster mims 04/11/2022

മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ 10 ​മാ​സം ​കൊ​ണ്ട് പ​ണം ഇ​ര​ട്ടി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കിയാണ് വിനോദ് കുമാർ  നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നാണ് ആരോപണം. 40 ല​ക്ഷം​ രൂപവ​രെ വാഗ്ദാനത്തിൽ മയങ്ങി നി​ക്ഷേ​പ​മാ​യി മു​ട​ക്കി​യ​വ​രു​ണ്ടെന്നാണ് വിവരം. ഈ ​ബി​സി​ന​സി​ന്‍റെ മ​റ​വി​ല്‍ ക​ള്ള​പ്പ​ണ​മി​റ​ക്കി​യ​വ​രു​മു​ണ്ടെന്ന സംശയവും പൊലീസിനുണ്ട്. വ​രു​മാ​ന​സ്രോ​ത​സ് കാ​ണി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ മി​ണ്ടാ​തി​രി​ക്കു​ന്ന​വ​രും ഏറെയാണെന്നാണ് പൊലീസ് നിഗമനം.

Investment | കാസർകോട്ടെ ഗ്ലോ​ബ​ല്‍ നിക്ഷേപ തട്ടിപ്പ് കേസ്: കണ്ണൂരിലും നിരവധി പേർ കുടുങ്ങി


ആ​ക​ര്‍​ഷ​ക​മാ​യ ക​മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ പ​ണം സ്വീക​രി​ക്കാ​നെ​ത്തി​യ ഏ​ജ​ന്‍റു​മാ​ര്‍ ഒ​ളി​വി​ലാ​യ​തി​നാ​ൽ വെട്ടി​ലാ​യിരിക്കുകയാണെന്നാണ് നി​ക്ഷേ​പ​ക​ര്‍ പറയുന്നത്. അ​തി​നി​ട​യി​ലാ​ണ് സ്ഥാ​പ​ന​മു​ട​മ​യും ഡയറക്‌ടറും അ​റ​സ്റ്റി​ലാ​യത്. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​രും പൊ​ലീ​സി​നെ സമീപിക്കാനു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. കണ്ണൂരിലെ അർബൻ നിധി കേസ് പുറത്തുവന്നതിന് പിന്നാലെയാണ്  ഗ്ലോബൽ നിക്ഷേപ തട്ടിപ്പ് കേസും പുറത്തായത്.

Keywords: News,Kerala,State,Kannur,police-station,Complaint,Case,Fraud,Top-Headlines, Global Investment Fraud Case: Many people trapped in Kannur too

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia