Girls Used MDMA | പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവം; എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തല്‍
Jul 3, 2022, 15:00 IST
എറണാകുളം: (www.kvartha.com) ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മെയ് 27നാണ് ഖത്വറിലേക്ക് പോകുന്നതിന്റെ മെഡികല്‍ പരിശോധനയ്ക്കായി ഇവര്‍ കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തുന്നത്. പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി പ്രകാരം മെഡികല്‍ പരിശോധന പൂര്‍ത്തിയായ ശേഷം സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും തുടര്‍ന്ന് പുരുഷ സുഹൃത്തുക്കളുടെ സഹായം തേടി ഒരു ലോഡ്ജില്‍ മുറിയെടുക്കുകയുമായിരുന്നു.
പിന്നീട് മറ്റൊരു ലോഡ്ജിലേക്ക് വീണ്ടും മാറുകയായിരുന്നു. ഇതിന് ശേഷം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വെള്ള നിറമുള്ള വസ്തു കഴിക്കുന്നത് കണ്ടുവെന്ന് പറയുന്നുണ്ട്. പക്ഷേ പെണ്‍കുട്ടികളുടെ മൊഴി പൊലീസുകാര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. എവിടെ നിന്നാണ് പെണ്‍കുട്ടിക്ക് ലഹരി വസ്തുക്കള്‍ ലഭിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. ലഹരി ഉപയോഗിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.