Suspended | പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ 5 വിദ്യാർഥിനികളെ കോളജില്‍ നിന്ന് പുറത്താക്കി; പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയെന്നും അധികൃതർ
Aug 10, 2023, 21:28 IST
സുൽത്താൻ ബത്തേരി: (www.kvartha.com) രണ്ട് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നാലെ കർശന നടപടിയുമായി കോളജ് അധികൃതർ. പുൽപള്ളി മറക്കടവിന് സമീപം വിദ്യാർഥിനികൾ ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്ത് കിടക്കുകയും, അച്ചടക്ക ലംഘനം നടത്തുന്നുവെന്നുമാരോപിച്ചാണ് വീഡിയോ പ്രചരിച്ചത്.
ഇതിന് പിന്നാലെ പഴശ്ശി രാജ കോളജിലെ അഞ്ചു വിദ്യാർഥിനികളെ കോളജിൽനിന്നും, കോളജ് ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്‌പെൻഡ് ചെയ്‌തതായി പ്രിൻസിപൽ അറിയിച്ചു. കോളജിന് അപകീർത്തികരമായ രീതിയിൽ വിദ്യാർഥിനികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളജിന്റെ സൽപേരിന് വലിയ കളങ്കം ഉണ്ടാക്കിയെന്നും കോളജ് അധികൃതർ പറഞ്ഞു.
വിദ്യാർഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളജിൽ പഠിക്കുന്നവരോ, കോളജുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്ന് പ്രിൻസിപൽ അറിയിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
Keywords: Use of intoxicants in public: Five girl students expelled from college, Suspended, Girls, Boys, Drugs, Used, In Public, Collage Management, Police, News, Kerala, Wayanad..

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.