അഞ്ജുവിന്റെ മൃതദേഹം തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം; അനുരഞ്ജിപ്പിക്കാന്‍ പിസി ജോര്‍ജ് എം എല്‍ എയും എസ് എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ നേതാക്കളും; അന്വേഷണത്തിന് മൂന്നംഗ സമിതി

 


ADVERTISEMENT

കാഞ്ഞിരപ്പള്ളി/കോട്ടയം: (www.kvartha.com 09.06.2020) കോപ്പിയടി ആരോപിച്ച് കോളജ് അധികൃതര്‍ പരീക്ഷ എഴുതുന്നത് തടഞ്ഞതില്‍ മനംനൊന്ത് മീനച്ചിലാറ്റില്‍ ചാടി മരിച്ച ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി അഞ്ജു പി ഷാജിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. അഞ്ജുവിന്റെ മൃതദേഹം കയറ്റിയ ആംബുലന്‍സില്‍ നിന്ന് അമ്മാവനെ അടക്കമുള്ള ബന്ധുക്കളെ പൊലീസ് ഇറക്കിവിട്ടുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

മൃതദേഹവുമായി പൊലീസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോഴാണ് വാഹനം തടഞ്ഞുവച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ബി ജെ പി നേതാക്കളായ നോബിള്‍ മാത്യൂ, എന്‍ ഹരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

അഞ്ജുവിന്റെ മൃതദേഹം തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം; അനുരഞ്ജിപ്പിക്കാന്‍ പിസി ജോര്‍ജ് എം എല്‍ എയും എസ് എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ നേതാക്കളും; അന്വേഷണത്തിന് മൂന്നംഗ സമിതി

പ്രതിഷേധക്കാരെ അനുരഞ്ജിപ്പിക്കാന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റേയും എസ് എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ നേതാക്കളുടെയും നേതൃത്വത്തില്‍ നടത്തിയ ശ്രമം ഒടുവില്‍ ഫലം കണ്ടു. വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ആവശ്യപ്പെടാമെന്നും പി സി ജോര്‍ജ് പ്രതിഷേധക്കാരെ അറിയിച്ചു.

അഞ്ജുവിന്റെ മൃതദേഹം തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം; അനുരഞ്ജിപ്പിക്കാന്‍ പിസി ജോര്‍ജ് എം എല്‍ എയും എസ് എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ നേതാക്കളും; അന്വേഷണത്തിന് മൂന്നംഗ സമിതി

ശനിയാഴ്ച ആറ്റില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം ഇനിയും വച്ചുകൊണ്ടിരിക്കുന്നത് മൃതദേഹത്തോടുള്ള അനാദരവ് ആണെന്നും അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. ഒരു മണിക്കൂറിലേറെ നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു.

എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉള്ളതിനാലാണ് മൃതദേഹം പൊലീസ് തന്നെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മൃതദേഹം മെഡിക്കല്‍ കോളജില്‍ വച്ച് വിട്ടുനല്‍കിയാല്‍ മൃതദേഹവുമായി കോളജിനു മുന്നില്‍ എത്തി പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

അഞ്ജുവിന്റെ മൃതദേഹം തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം; അനുരഞ്ജിപ്പിക്കാന്‍ പിസി ജോര്‍ജ് എം എല്‍ എയും എസ് എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ നേതാക്കളും; അന്വേഷണത്തിന് മൂന്നംഗ സമിതി

ആംബുലന്‍സും പൊലീസ് വാഹനവും മുന്നോട്ടുവിടാതെ സ്ത്രീകള്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം അനുരഞ്ജന ശ്രമം വിജയിച്ചതോടെ സംഘര്‍ഷ സാധ്യത ഒഴിയുകയും രണ്ടു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്തു. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം വീടിനു സമീപം തന്നെ സംസ്‌കരിക്കും.

അതിനിടെ, അഞ്ജുവിന്റെ മരണത്തില്‍ എംജി സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ സമിതിയായിരിക്കും അന്വേഷിക്കുക. അഞ്ജു കോപ്പിയടിച്ചുവെന്ന വിവാദവും കോളജ് അധികൃതര്‍ക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങളുമാണ് പരിശോധിക്കുക. ഡോ.എം എസ് മുരളി,ഡോ. അജി സി പണിക്കര്‍, പ്രൊഫ. വി എസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.

Keywords:  Girl's suicide over exam cheating allegation: Relatives protest on road with body, Kottayam, News, Allegation, Protesters, Ambulance, Dead Body, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia