Arrested | വിമാനത്താവളത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപയും 2 ഫോണും സ്വര്‍ണവും കവര്‍ന്നു'; കാമുകി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപയും രണ്ടു ഫോണും സ്വര്‍ണവും കവര്‍ന്നുവെന്ന പരാതിയില്‍ കാമുകി ഇന്‍ഷയും സഹോദരനും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. തക്കല സ്വദേശിയായ പ്രവാസി യുവാവ് മുഹയുദ്ദീന്‍ ആണ് കവര്‍ചയ്ക്കിരയായത്.

Arrested | വിമാനത്താവളത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപയും 2 ഫോണും സ്വര്‍ണവും കവര്‍ന്നു'; കാമുകി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വിമാനത്താവളത്തിലെത്തിയ മുഹയുദ്ദീനെ ചിറയിന്‍കീഴിലെ റിസോര്‍ടിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ടായിരുന്നു കവര്‍ച നടത്തിയതെന്നാണ് പരാതി. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോണ്‍, സ്വര്‍ണം എന്നിവ തട്ടിയെടുക്കുകയും രണ്ടു ദിവസത്തിനു ശേഷം വിമാനത്താവളത്തിനു മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് വലിയതുറ പൊലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

മുഹയുദ്ദീനുമായി പ്രണയത്തിലായിരുന്ന ഇന്‍ഷ, ബന്ധത്തില്‍നിന്ന് വിട്ടുപോകണമെങ്കില്‍ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കില്ലെന്ന് മുഹയുദ്ദീന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Keywords: Girlfriend, brother arrested for abducting, robbing NRI youth in TVM, Thiruvananthapuram, News, Arrested, Robbery, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia