SWISS-TOWER 24/07/2023

Girl Died | 'അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കള്‍ വിലക്കി'; എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു - ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍ മരിയ (17) ആണ് മരിച്ചത്. അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് മൂന്ന് ദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം പെണ്‍കുട്ടി കഴിക്കുകയും വിവരം ആരോടും പറഞ്ഞിരുന്നില്ലെന്നുമാണ് വിവരം.
        
Girl Died | 'അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കള്‍ വിലക്കി'; എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു

വെള്ളിയാഴ്ച അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്കയച്ചു. എന്നാല്‍ കരളിനെ ഉള്‍പെടെ വിഷം ബാധിച്ചതിനാല്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

കരിമ്പത്തെ എസ് ജി മെഡികല്‍ ഇന്‍സ്റ്റിറ്റിയൂടില്‍ ലാബ് ടെക്നീഷ്യന്‍ വിദ്യാര്‍ഥിനിയാണ്. എക സഹോദരി ക്രിസ്റ്റി രയറോം ഗവ. ഹൈസ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പോസ്റ്റ്മോര്‍ടം നടത്തിയശേഷം സംസ്‌കരിക്കും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Died, Treatment, Mobile Phone, Student, Girl who poisoned and admitted to hospital died.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia