Emergency | നാട് കൈകോര്‍ത്തു; ഹൃദയാഘാതമുണ്ടായ ആന്‍മരിയയെ കട്ടപ്പനയില്‍നിന്ന് രണ്ടര മണിക്കൂറില്‍ കൊച്ചിയിലെത്തിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കട്ടപ്പന ഇരട്ടയാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായ 17 വയസുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിയെ രക്ഷിക്കാന്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ക്രമീകരണങ്ങളൊരുക്കിയത്. 
Aster mims 04/11/2022

132 കി.മീ. ദൂരം രണ്ടു മണിക്കൂര്‍ 40 മിനുറ്റില്‍ കട്ടപ്പനയില്‍നിന്ന് എറണാകുളം അമൃതയില്‍ എത്തിച്ചു. സാധാരണഗതിയില്‍ 3 മണിക്കൂര്‍ 56 മിനിറ്റ് എടുക്കുന്ന ദൂരമാണിത്. വഴിയിലുടനീളം ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കി പൊലീസും ഒപ്പംനിന്നു. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്. കെഎല്‍ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

ആംബുലന്‍സ് പോകുന്ന റൂടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും ആംബുലന്‍സിനെ അനുഗമിച്ചു. ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മന്ത്രിയും എത്തി. നാട്ടുകാര്‍ക്കും സഹകരിച്ച യാത്രക്കാര്‍ക്കും നന്ദിയെന്ന് മന്ത്രി അറിയിച്ചു. 

രാവിലെ കട്ടപ്പന പള്ളിയില്‍ കുര്‍ബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് ആന്‍ മരിയയുമായി ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. 

പണിക്കന്‍കുടിയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ട അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കട്ടപ്പന മുതല്‍ എറണാകുളത്തെ ആശുപത്രി വരെ ട്രാഫിക് സുഗമമാക്കി ആംബുലന്‍സിനു വഴിയൊരുക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രിയുമായി ബന്ധപ്പെട്ടു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇരുപതോളം വരുന്ന സംഘടനകള്‍, സമൂഹ മാധ്യമ കൂട്ടായ്മകള്‍, കേരളാ പൊലീസ്, ആംബുലന്‍സ് ഡ്രൈവേഴ്‌സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ തുടങ്ങിയവര്‍ ആന്‍മരിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരുമിച്ചു. 

Emergency | നാട് കൈകോര്‍ത്തു; ഹൃദയാഘാതമുണ്ടായ ആന്‍മരിയയെ കട്ടപ്പനയില്‍നിന്ന് രണ്ടര മണിക്കൂറില്‍ കൊച്ചിയിലെത്തിച്ചു


Keywords:  News, Kerala, Heart Patient Girl, Emergency, Ambulance, Kattappana, Kochi, Ernakulam, Amrita Hospital, Minister, Roshy Augustine, Kerala-News, News-Malayalam, Health-News, Health, Girl suffers heart attack: Ambulance covers Kattappana-Kochi route in 2 hours 40 minutes to reach hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia