Accidental Death | കനത്തമഴയില്‍ മരം ദേഹത്ത് വീണ് 6-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 


കാസര്‍കോട് : (www.kvartha.com) കനത്തമഴയില്‍ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കാസര്‍കോട് അംഗടിമുഗര്‍ ജി എച് എസ് എസിലെ വിദ്യാര്‍ഥിനി പര്‍ളാടം യൂസുഫിന്റെ മകള്‍ ആയിശത് മിന്‍ഹ(11) ആണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

Accidental Death | കനത്തമഴയില്‍ മരം ദേഹത്ത് വീണ് 6-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

സ്‌കൂള്‍ മൈതാനത്ത് നിന്ന് റോഡിലേക്ക് കുട്ടികള്‍ പടവുകള്‍ ഇറങ്ങി വരുന്നതിനിടെ സമീപത്തുള്ള ഉപ്പിലി മരം കടപുഴകി വീഴുകയായിരുന്നു. കുട്ടിയുടെ തലയിലാണ് മരത്തിന്റെ ചില്ലകള്‍ വീണതെന്നാണ് വിവരം. കുറേ കുട്ടികള്‍ ഇറങ്ങി വരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. മിന്‍ഹയെ ഉടന്‍തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  Girl student died as tree falls, Kasaragod, News, Accidental Death, Tree Falls, Girl Student, Dead Body, Ayishath Minha, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia