Found hanged | ഡിഗ്രി വിദ്യാര്‍ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

 


എടപ്പാള്‍: (www.kvartha.com) ഡിഗ്രി വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശിനി അക്ഷയയാണ് മരിച്ചത്. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Found hanged | ഡിഗ്രി വിദ്യാര്‍ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

മൃതദേഹം എടപ്പാള്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പഠന ആവശ്യത്തിനായി ബന്ധുവീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Girl found hanging in aunt's house, Malappuram, News, Dead Body, Hanged, Police, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia