17 കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; 'യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ മരണം'
Jan 18, 2022, 11:01 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 18.01.2022) പത്തനാപുരം പട്ടാഴിയില്‍ 17 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കശുവണ്ടി തൊഴിലാളിയായ അമ്മ ജോലിക്ക് പോയപ്പോഴാണ് സംഭവം. ശബ്ദം കേട്ട് സഹോദരന് ഓടിയെത്തി, തുണി അറുത്തിട്ട് അടുത്തുളളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പെണ്‍കുട്ടി കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടി കലയപുരം സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി പാരിപ്പളളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

