കൂട്ടബലാത്സംഗം ഉള്‍പെടെ 3 പോക്‌സോ കേസുകളിലെ ഇരയായ 18 കാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

 


മലപ്പുറം/ കോഴിക്കോട്: (www.kvartha.com 20.01.2022) കൂട്ടബലാത്സംഗം ഉള്‍പെടെ മൂന്നു പോക്‌സോ കേസുകളിലെ ഇരയായ 18 കാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. മലപ്പുറം തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ വ്യാഴാഴ്ച രാവിലെ 9.30-ഓടെയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി.
                  
കൂട്ടബലാത്സംഗം ഉള്‍പെടെ 3 പോക്‌സോ കേസുകളിലെ ഇരയായ 18 കാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക് പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗം ഉള്‍പെടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെണ്‍കുട്ടിയെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയിലാണ്.

തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ മകനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് സംഭവമെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ നിന്നും വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രഭാത ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.

പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ടെന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഉടന്‍തന്നെ അയല്‍പക്കക്കാരെ അടക്കം വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജിലെ മോര്‍ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Keywords:  Girl found dead hanging in house, Malappuram, News, Hang Self, Dead Body, Molestation, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia