Accidental Death | വീട് പൊളിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് ദേഹത്തുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ കുട്ടികളിലൊരാള്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) പരിയാരം തിരുവട്ടൂരില്‍ വീട് പൊളിക്കുന്നതിനിടെ മതില്‍ തകര്‍ന്നു ദേഹത്തുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. ജസ ഫാത്വിമ (9) ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ മരിച്ചത്. തലയിലും ശരീരമാസകലവും പരുക്കേറ്റ നിലയിലാണ് കുട്ടിയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Accidental Death | വീട് പൊളിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് ദേഹത്തുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ കുട്ടികളിലൊരാള്‍ മരിച്ചു

ഗുരുതരാവസ്ഥയിലായ ആദിലിനെ (10) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജസ ഫാത്വിമയുടെ സഹോദരി നൂറുല്‍ മെഹറിന്‍ (5), ആദിലിന്റെ സഹോദരന്‍ അസ്ഹദ് (5) എന്നിവര്‍ പരിയാരത്ത് ചികിത്സയിലാണ്.

സുമയ്യ - മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജസ ഫാതിമ. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് പരിയാരം തിരുവെട്ടൂരില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. പരുക്കേറ്റ പെണ്‍കുട്ടി മരണം വരെ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.

Keywords:  Girl Died Accidently, Kannur, News, Jasa Fathima, Injured, Hospital, Treatment, Pariyaram , Ventilator, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia