രാത്രിയില്‍ പെണ്‍കുട്ടിയുടെ കിടപ്പ് മുറിയില്‍ കടന്ന് കട്ടിലില്‍ ഒപ്പമിരുന്നയാള്‍ അറസ്റ്റില്‍

 


ADVERTISEMENT

പത്തനംതിട്ട:(www.kvartha.com 28/02/2018) നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറക്കടവ് മാങ്കോട്ടു മേലേതില്‍ ഉണ്ണി (33)യാണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: 23ന് രാത്രി 12മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി അടുക്കളയ്ക്ക് സമീപം കൊളുത്തിടാതെ കിടന്ന ജനലിന്റെ അഴികള്‍ക്കിടയിലൂടെ അടുക്കള വാതിലിന്റെ കുറ്റി നീക്കി അകത്തു കടന്നു. പെണ്‍കുട്ടി കിടന്ന മുറിയില്‍ കയറി. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കട്ടിലില്‍ ഇരുന്നു. ദേഹത്ത് സ്പര്‍ശിച്ചപ്പോഴേക്കും പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു. പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പു കൊണ്ട് പെണ്‍കുട്ടിയെ അടിച്ചശേഷം ഇറങ്ങിയോടി.

രാത്രിയില്‍ പെണ്‍കുട്ടിയുടെ കിടപ്പ് മുറിയില്‍ കടന്ന് കട്ടിലില്‍ ഒപ്പമിരുന്നയാള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, കഴിഞ്ഞ ദിവസം രാവിലെ ഉണ്ണിയെ അയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. മൈക്ക് ഓപ്പറേറ്ററും കൂലിപ്പണിക്കാരനുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട എസ്. ഐ എസ്. സനൂജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, സി.പി. ഒമാരായ ഹരി, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Police, Arrest, Remanded, Accused, Girl Complainted, man Arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia