Chazhikadan | ഭിന്നശേഷി സൗഹൃദത്തിന് കരുതൽ; നന്ദി പറയാൻ കൃത്രിമക്കാലിൽ തോമസ് ചാഴികാടനെ തേടിയെത്തി ഗീരിഷ്
Apr 12, 2024, 19:58 IST
പിറവം: (KVARTHA) കോട്ടയത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിൽ നടത്തിയ ഇടപെടലുകൾക്കും പരിശ്രമങ്ങൾക്കും നന്ദി അറിയിക്കാൻ കൃത്രിമക്കാലിൽ തോമസ് ചാഴികാടനെ തേടിയെത്തിയ ഗീരിഷിന് മുന്നിൽ പറയാൻ വാക്കുകളില്ലായിരുന്നു. പിറവം മണ്ഡലത്തിൽ നടത്തിയ പര്യടനത്തിലായിരുന്നു ഗിരീഷിൻറെ സ്നേഹ പ്രകടനം. കൈനിറയെ പൂക്കൾ സമ്മാനിച്ചപ്പോൾ കണ്ടുനിന്നവർക്കും അത് ഹൃദ്യമായ അനുഭവമായി മാറി.
നഗരസഭ 14-ാം വാർഡിലെ താമസക്കാരനായ കൂരാപ്പിള്ളിൽ കെ യു ഗീരിഷിന് അർബുദം ബാധിച്ചതിനെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. കൃത്രിമക്കാലിലാണ് ഇപ്പോൾ ഗിരീഷിന്റെ യാത്ര. ഭാര്യ രശ്മിയുടെ സഹായത്തോടെ ടൗണിൽ ലോടറി വിറ്റാണ് രണ്ടുമക്കളടങ്ങുന്ന കുടുംബത്തെ ഗീരിഷ് പോറ്റുന്നത്. തോമസ് ചാഴികാടന്റെ പര്യടനമുണ്ടെന്നറിഞ്ഞതോടെ ലോടറി വിൽപന ഉപേക്ഷിച്ച് കാത്തുനിൽക്കുകയായിരുന്നു.
പര്യടനമെത്താൻ വൈകിയെങ്കിലും പരാതിയില്ലാതെ കാത്തുനിന്ന ഗിരീഷ് സാധിക്കുന്ന രീതിയിലെല്ലാം ചാഴികാടന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് മുന്നണി നേതാക്കളോട് പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാൻഡിംഗ് കമിറ്റിയംഗമെന്നമെന്ന നിലയിൽ കോട്ടയത്തെ ഭിന്നശേഷി സൗഹൃദമാക്കാൻ തോമസ് ചാഴികാടൻ ഏറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. ആർടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇൻഡ്യ, അലി യാവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഫോർ ദി ഹിയറിങ് ഹാൻഡിക്യാപ്ഡ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചാഴികാടന്റെ പരിശ്രമങ്ങൾ.
മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാരെയും കണ്ടെത്തുന്നതിനായി 12 കാംപുകളാണ് മണ്ഡലത്തിൽ നടത്തിയത്. മണ്ഡലത്തിലെ 1412 ഭിന്നശേഷിക്കാർക്കു സഹായ ഉപകരണങ്ങൾ സൗജന്യമായി നൽകി.
ഭിന്നശേഷി സൗഹൃദമണ്ഡലമാക്കുന്നതിനായി നടത്തിയ പരിശ്രമങ്ങൾ ഏറെ സംതൃപ്തി സമ്മാനിച്ച പ്രവർത്തനമാണെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. ഭിന്നിശേഷി സൗഹൃദത്തിന് കാണിച്ച കരുതലിൽ അവരും കുടുംബങ്ങളും എംപിയോട് നന്ദിയും കടപ്പാടും അറിയിച്ചിട്ടുണ്ട്.

Keywords: News, Malayalam, Kerala, Kottayam, LDF, Candidate, Election, Campaign, Disability, Thomas Chazhikadan, Piravom, Girish arrives to thank Thomas Chazhikadan for disability friendly activities.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.