Corruption | 'ജിഐപിഎല്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന വ്യാജേന പിരിവ് നടത്തി'; പാലിയേക്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുമായി ഇഡി; കരാര്‍ കംപനിയുടെ അകൗണ്ടുകള്‍ മരവിപ്പിച്ചു

 


തൃശൂര്‍: (KVARTHA) പാലിയേക്കരയിലെ ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരാര്‍ കംപനിയായ ജിഐപിഎല്‍, റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന വ്യാജേന ടോള്‍ പിരിവ് നടത്തിയതായി ഇഡി വ്യക്തമാക്കി.

പദ്ധതി സ്ഥലത്ത് പരസ്യത്തിന് സ്ഥലം വിട്ടുനല്‍കി കംപനി അനധികൃതമായി വരുമാനം ഉണ്ടാക്കിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 125.21 കോടി രൂപയാണ് ഇതിലൂടെ ജിഐപിഎല്‍ നേടിയത്. ടോള്‍ പിരിവില്‍ നിന്ന് ലഭിച്ച തുക മ്യൂചല്‍ തുകയില്‍ നിക്ഷേപിച്ചതായും തെളിഞ്ഞിട്ടുണ്ട്.

റെയ്ഡിന് പിന്നാലെ ടോള്‍ പിരിവില്‍ നിന്ന് ലഭിച്ച തുക മ്യൂചല്‍ തുകയില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയ ഇഡി കരാര്‍ കംപനിയുടെ അകൗണ്ടുകള്‍ മരവിപ്പിച്ചു. ജിഐപിഎലിന്റെ 125.21 കോടി രൂപയുടെ ബാങ്ക് ബാലന്‍സും സ്ഥിര നിക്ഷേപങ്ങളും, കെഎംസി കണ്‍സ്ട്രക്ഷന്‍സിന്റെ 1.37 കോടി രൂപയുടെ ബാങ്ക് ബാലന്‍സുമാണ് ഇഡി മരവിപ്പിച്ചത്.

പാലിയേക്കര ടോണ്‍ പിരിവിലെ കരാര്‍ കംപനിയായ ജിഐപിഎലും സബ് കോണ്‍ട്രാക്ടറായ കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡും പദ്ധതി പൂര്‍ത്തീകരണ സര്‍ടിഫികറ്റ് കൈക്കലാക്കിയത് വളഞ്ഞ വഴിയിലൂടെയാണെന്നാണ് ഇഡിയുടെ വിഷദീകരണം. പദ്ധതി പൂര്‍ത്തീകരണ സര്‍ടിഫികറ്റ് വേഗം ലഭിക്കുന്നതിന് ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെയാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് തുടങ്ങിയതെന്നും ഇഡി വ്യക്തമാക്കുന്നു.

Corruption | 'ജിഐപിഎല്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന വ്യാജേന  പിരിവ് നടത്തി'; പാലിയേക്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുമായി ഇഡി; കരാര്‍ കംപനിയുടെ അകൗണ്ടുകള്‍ മരവിപ്പിച്ചു



Keywords: News, Kerala, Kerala-News, Thrissur-News, Malayalam-News, Enforcement Directorate, ED, GIPL, Tolls, Petense, Road Construction, Corruption, NH Stretch Construction, Raids, Paliyekkara Toll Plaza, Kerala News, Thrissur News, GIPL collected tolls on the pretense of completing road construction: ED.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia