കിന്‍ഫ്രാ ഫിലിം പാര്‍ക് ചെയര്‍മാനായി ജോര്‍ജ് കുട്ടി അഗസ്റ്റി ചുമതലയേറ്റു
Jan 24, 2022, 14:58 IST
തിരുവനന്തപുരം: (www.kvartha.com 24.01.2022) കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ കോര്‍പറേഷന്‍ ചെയര്‍മാനായി ജോര്‍ജ് കുട്ടി അഗസ്റ്റി ചുമതലയേറ്റു. കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമിറ്റി അംഗമാണ്. ഔദ്യോഗികമായി ചുമതലയേല്‍കുന്നതിന് മുന്‍പ് വ്യവസായ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആധുനിക കേരളത്തിനായി എല്‍ഡിഎഫ് സര്‍കാരിന്റെ നൂതന പദ്ധതികള്‍ക്ക് വേദിയൊരുക്കുകയെന്ന കിന്‍ഫ്രയുടെ ദൗത്യം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഗവണ്‍മെന്റിന് ഈ കാര്യത്തില്‍ വ്യക്തമായ നയമുണ്ടെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി പി രാജീവ് അറിയിച്ചു.
സൂരജ് രവീന്ദ്രന്‍ ( മാനേജിങ് ഡയറക്ടര്‍ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്), കേരള കോണ്‍ഗ്രസ് (എം) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാര്‍, കര്‍ഷക യൂനിയന്‍(എം ) ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാന്‍, ബാബു കണ്ണൂര്‍ക്കോണം (കെ ടി യു സി എം എ ജില്ലാ പ്രസിഡന്റ്) വിജയകുമാര്‍(കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ്) ജസ്റ്റിന്‍(സംസ്ഥാന കമ്മിറ്റി അംഗം ) അബേഷ് അലോഷ്യസ്, അലന്‍ വാണിയപുര, ടോം മനക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: George Kutty Augusty takes over as Chairman of Kinfra Film Park, Thiruvananthapuram, News, Meeting, LDF, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.