Accidental Death | കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മേഘ ഗ്രൂപ് കംപനിയുടെ ജെനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം
Jul 9, 2024, 11:54 IST
ലിയോ തിങ്കളാഴ്ച ഓഫിസിലാണ് താമസിച്ചിരുന്നതെന്ന് ജീവനക്കാര്‍
പെരുമ്പാവൂര്‍:(KVARTHA) കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മേഘ ഗ്രൂപ് കംപനിയുടെ ജെനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സന്‍(29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ അഞ്ചരയോടെയാണ് അപകടം.
പെരുമ്പാവൂര്‍ ഭജനമഠത്തിന് സമീപമുള്ള മേഘ ആര്‍കേഡിന് മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ലിയോ തിങ്കളാഴ്ച ഓഫിസിലാണ് താമസിച്ചിരുന്നതെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പെരുമ്പാവൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.