HC Order | ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ സര്‍കാര്‍ 3 മാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് ഹൈകോടതി
Aug 8, 2023, 13:29 IST
കൊച്ചി: (www.kvartha.com) കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കെതിരെ കേരള ഹൈകോടതി. ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈകോടതി വ്യക്തമാക്കി.
ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ അവരുടെ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വെച്ചേക്കും. തുടര്‍ന്ന് കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ സര്‍കാര്‍ മൂന്നുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
ലിംഗ മാറ്റ ശാസ്ത്രക്രിയയ്ക്ക് അനുമതി തേടി കുട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി പരാമര്‍ശം. ഹര്‍ജി നല്‍കിയ കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ ശിശുരോഗ വിദഗ്ധര്‍, സര്‍ജന്‍, മാനസികാരോഗ വിദഗ്ധന്‍ അടക്കം ഉള്‍പെടുന്ന മള്‍ടി ലെവല്‍ നിരീക്ഷണ സമിതി രൂപീകരിക്കാനും ശാസ്ത്രക്രിയ അനിവാര്യമാണെങ്കില്‍ അനുമതി നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
Keywords: News, Kerala, Kerala-News, News-Malayalam, Gender Reassignment, Surgery, Children, Infringes,Constitutional Rights, High Court, Gender reassignment surgery on children infringes on constitutional rights High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.