SWISS-TOWER 24/07/2023

Gemini Sankaran | ഇന്‍ഡ്യന്‍ സര്‍കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖന്‍; ജെമിനി ശങ്കരന്‍ വിടവാങ്ങി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ സര്‍കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്ന ആധുനിക ഇന്‍ഡ്യന്‍ സര്‍കസിന്റെ കുലപതി ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ (എം വി ശങ്കരന്‍- 99) വിടവാങ്ങി. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പയ്യാമ്പലത്ത് നടത്തും. 
Aster mims 04/11/2022

ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്നു. സര്‍കസിന് നല്‍കിയ സമഗ്രസംഭാവനയെ മാനിച്ച് കേന്ദ്രസര്‍കാര്‍ അദ്ദേഹത്തിന് ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയിരുന്നു. 

1951 ല്‍ ആണ് ജെമിനി ശങ്കരന്‍ സൂറത്തിനടുത് ബില്ലിമോറിയില്‍ ജെമിനി സര്‍കസ് തുടങ്ങിയത്. പിന്നീട്  1977 ഒക്ടോബര്‍ രണ്ടിന് ജംബോ സര്‍കസും തുടങ്ങി. 

തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി 1924 ജൂണ്‍ 13 ആയിരുന്നു ജനനം.

ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ മൂന്നുവര്‍ഷം സര്‍കസ് പഠിച്ചു. സര്‍കസ് ജീവിതമാര്‍ഗമാക്കാന്‍ ശ്രമിക്കാതെ രണ്ടു വര്‍ഷത്തോളം പലചരക്ക് കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്ന് കടപൂട്ടി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 

1946ല്‍ അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തി. എന്നാല്‍ സര്‍കസ് ഗുരുവായ കുഞ്ഞിക്കണ്ണന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം കെ രാമനാണ് തുടര്‍പരിശീലനം നല്‍കിയത്. രണ്ടുവര്‍ഷത്തിനുശേഷം കല്‍കതയിലെത്തി ബോസ് ലയണ്‍ സര്‍കസില്‍ ട്രപീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷനല്‍ സര്‍കസില്‍. ഹൊറിസോണ്ടല്‍ ബാര്‍, ഫ്‌ലയിങ് ട്രപീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു ശങ്കരന്‍. റെയ്മന്‍ സര്‍കസിലും അദ്ദേഹം ഏറെ നാള്‍ ജോലിചെയ്തു. 

Gemini Sankaran | ഇന്‍ഡ്യന്‍ സര്‍കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖന്‍; ജെമിനി ശങ്കരന്‍ വിടവാങ്ങി


1951ല്‍ വിജയ സര്‍കസ് കംപനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു. 1951 ഓഗസ്റ്റ് 15ന് ഗുജറാതിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1977 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സര്‍കസ് കംപനിയായ ജംബോ സര്‍കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. 

ഭാര്യ: പരേതയായ ശോഭന. മക്കള്‍: അജയ് ശങ്കര്‍, അശോക് ശങ്കര്‍ (ഇരുവരും ജെമിനി ഗ്രാന്‍ഡ്, ജംബോ സര്‍കസുകളുടെ മാനേജിങ് പാര്‍ട്‌നര്‍മാര്‍), രേണു ശങ്കര്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: പൂര്‍ണിമ അജയ്, സുനിത അശോക്, പ്രദീപ്.

Keywords:  News, Kerala, Kerala-News, Kannur-News, Kannur, Obituary, Circus, Death, Funeral, Gemini Sankaran passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia