കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പരുക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാല സ്വേദശി രാജന്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച മരിച്ച നിഹാ രാജന്റെ പിതാവാണ് രാജന്‍. ശനിയാഴ്ച രാവിലെ മൂന്നു പേര്‍ മരിച്ചിരുന്നു.
|
നിഹാ രാജന്‍ |
|
കൃഷ്ണന് |
ഞാറക്കല്‍ വീട്ടില്‍ റമീസ് (27), ചാല സ്വദേശി ഓമന (40), ചാല ദേവി നിവാസില്‍ പ്രസാദ് (28) എന്നിവരാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഓമന കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രസാദിന്റെ മാതാപിതാക്കളായ ഹോമിയോ ഡോക്ടര്‍ കൃഷ്ണനും ഭാര്യ ദേവിയും വെള്ളിയാഴ്ച മരിച്ചിരുന്നു. റമീസിന്റെ മാതാപിതാക്കളും രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു.
|
ദേവി |
അപകടമുണ്ടായ സ്ഥലം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ വീടുകളിലും പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ആശുപത്രികളിലും സന്ദര്‍ശനം നടത്തി.
പ്രതിപക്ഷ നേതാവും മറ്റ് എംഎല്‍എമാരും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍, ഒരു വീടിന്റെ രണ്ടാം നിലയില്‍ ചാനല്‍ പ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരുന്ന സ്ഥലം എംഎല്‍എ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ബഹളം തുടര്‍ന്നതോടെ ചര്‍ച നിര്‍ത്തി. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ചാല സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Burnt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.