Fire | ചിപ്‌സ് കടയിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം, 6 പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ചിപ്‌സ് കടയിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. പത്തനംതിട്ട സെന്‍ട്രല്‍ ജന്‍ക്ഷനില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ചിപ്‌സ് കടയിലാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് നാലു കടകള്‍ക്കു തീപിടിച്ചു. രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

എന്നാല്‍ ആളപായമൊന്നുമില്ല. ആറുപേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഉച്ചയ്ക്ക് 1.50ന് സെന്‍ട്രല്‍ ജന്‍ക്ഷനിലെ കുരിശിനോടു ചേര്‍ന്ന ചിപ്‌സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് രണ്ട് ബേകറികള്‍, ഒരു മൊബൈല്‍ ഷോപ് എന്നിവയും പൂര്‍ണമായി കത്തി നശിച്ചു.

Fire | ചിപ്‌സ് കടയിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം, 6 പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

കടകളില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ തീപിടിച്ച് നഗരത്തില്‍ ആളുകള്‍ കൂടി നില്‍ക്കുന്ന ഭാഗത്തേക്ക് തെറിച്ചു വീണ് കത്തിപ്പടരുകയായിരുന്നുവെന്നാണ് വിവരം. ഹോടെലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ മാറ്റിയാണ് സമീപത്തെ കടകളെല്ലാം സംരക്ഷിച്ചത്. രണ്ടരയോടെ തീ നിയന്ത്രണ വിധേയമായി.

Keywords: Gas cylinder explodes; major fire in Pathanamthitta, 3 shops gutted in fire, Pathanamthitta, News, Hotel, Fire, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia