Nava Kerala Bus | നവകേരള ബസിന്റെ ആദ്യ സര്‍വീസ്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന സീറ്റില്‍ ഇരുന്നത് കെ എസ് യുക്കാരന്‍, കൗതുകത്തിനുവേണ്ടി യാത്ര ചെയ്തവരില്‍ സിപിഎം പ്രവര്‍ത്തകരും, യൂട്യൂബര്‍മാരും
May 5, 2024, 14:08 IST
കോഴിക്കോട്: (KVARTHA) നവകേരള ബസ് നവീകരിച്ച് ആദ്യ സര്‍വീസ് തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്നിരുന്ന സീറ്റില്‍ ഇരുന്നത് കെ എസ് യുക്കാരന്‍. കോഴിക്കോട് ദേവഗിരി കോളജിലെ മുന്‍ കെ എസ് യു റെപ്രസന്റേറ്റീവും കര്‍ണാടക ദാവന്‍കരിയില്‍ കാന്‍സര്‍ ആശുപത്രിയില്‍ ആര്‍ എസ് ഒയും (റേഡിയോളജികല്‍ സേഫ് റ്റി ഓഫിസര്‍) ആയ അജിന്‍ ഷാജി വര്‍ഗീസാണ് ആ കെ എസ് യുക്കാരന്‍.
അവിചാരിതമായാണ് സീറ്റ് ബുക് ചെയ്തതെന്ന് അജിന്‍ പറഞ്ഞു. നവകേരള ബസ് ബാംഗ്ലൂര്‍ സര്‍വീസ് തുടങ്ങുന്നുവെന്നു ചാനലില്‍ വാര്‍ത്ത കണ്ടാണ് കെ എസ് ആര്‍ ടി സിയുടെ സൈറ്റില്‍ കയറി നോക്കിയതെന്നും അപ്പോള്‍ സീറ്റുകള്‍ എല്ലാം ഒഴിവായിരുന്നുവെന്നും അജിന്‍ പറയുന്നു. ആദ്യത്തെ സീറ്റ് മുഖ്യമന്ത്രി ഇരുന്നതായിരിക്കുമെന്നും അതിനു പിന്നിലെ സീറ്റില്‍ ഇരിക്കാമെന്നും കരുതിയാണ് രണ്ടാമത്തെ സീറ്റ് ബുക് ചെയ്തത്.
എന്നാല്‍ മുഖ്യമന്ത്രി ഇരുന്ന സീറ്റിന് മുന്നില്‍ പുതിയൊരു സീറ്റുകൂടി ഘടിപ്പിച്ചിരുന്നു. അതോടെ 'മുഖ്യമന്ത്രിക്കസേര' തന്നെ അജിന് കിട്ടി. പെരിന്തല്‍മണ്ണ സ്വദേശിയായ അജിന്‍ പുലര്‍ചെ രണ്ട് മണിക്കാണ് വീട്ടില്‍നിന്നു പുറപ്പെട്ടത്. സര്‍വീസ് തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന കസേര മാറ്റി പുഷ് ബാക് സീറ്റാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് വെളിച്ചം കിട്ടുന്നതിന് പ്രത്യേകം ക്രമീകരിച്ച ലൈറ്റ് ഒഴിവാക്കിയിരുന്നില്ല.
നവകേരള ബസില്‍ യാത്ര ചെയ്യുന്നതിനുവേണ്ടി ശനിയാഴ്ച കോഴിക്കോട് മുറിയെടുത്ത് താമസിച്ചതാണ് പെരിന്തല്‍മണ്ണ സ്വദേശിയായ നൂറുല്‍ അമീന്‍. അടുത്ത ആഴ്ച ബംഗ്ലൂരില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു നൂറുല്‍ അമീന്. നവകേരള ബസ് സര്‍വീസ് തുടങ്ങുന്നു എന്ന് അറിഞ്ഞതോടെ ബംഗ്ലൂരിലേക്കുള്ള ആദ്യ യാത്ര ആ ബസില്‍ തന്നെ ആയിക്കോട്ടെ എന്ന് കരുതി ഉടന്‍ സീറ്റ് ബുക് ചെയ്തു.

പെരിന്തല്‍മണ്ണയില്‍നിന്ന് പുലര്‍ചെ കോഴിക്കോട് എത്താന്‍ സാധിക്കാത്തതിനാല്‍ ശനിയാഴ്ച വൈകിട്ട് തന്നെ കോഴിക്കോടെത്തി ഹോടെലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മറ്റൊരു ബസില്‍ പെരിന്തല്‍മണ്ണയിലേക്ക് തിരികെ പോകും.
യൂട്യൂബര്‍മാരും രാഷ്ട്രീയ പ്രതിനിധികളുമെല്ലാം ബസില്‍ കൗതുകത്തിന് യാത്ര ചെയ്തവരില്‍പ്പെടും. നവകേരള ബസിനെക്കുറിച്ച് വീഡിയോ ചെയ്യുന്നതിനാണ് രണ്ട് യൂട്യൂബര്‍മാര്‍ യാത്ര നടത്തിയത്. കൗതുകത്തിന് ബംഗ്ലൂരിലേക്ക് യാത്ര നടത്തിയ സിപിഎം പ്രവര്‍ത്തകരും ബസിലുണ്ടായിരുന്നു. 25 യാത്രക്കാരില്‍ രണ്ട് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്.

Keywords: Garuda Premium service flagged off from Kozhikode to Bengaluru, Kozhikode, News, Service, Flagged, Nava Kerala Bus, KSRTC, KSU Worker, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.