SWISS-TOWER 24/07/2023

Ganja | കണ്ണൂര്‍ ജയിലിനകത്തേക്ക് 'കഞ്ചാവ് കടത്ത്': പൊലീസ് അന്വേഷണം താല്‍കാലിക ജീവനക്കാരെ കേന്ദ്രീകരിച്ച്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ കണക്കില്ലാതെ ലഹരി ഉല്‍പന്നങ്ങളെത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജയിലിലെ താല്‍കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. ജയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില താല്‍കാലിക ജീവനക്കാരുടെ അകൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
Aster mims 04/11/2022

Ganja | കണ്ണൂര്‍ ജയിലിനകത്തേക്ക് 'കഞ്ചാവ് കടത്ത്': പൊലീസ് അന്വേഷണം താല്‍കാലിക ജീവനക്കാരെ കേന്ദ്രീകരിച്ച്

ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്. ഇവര്‍ നടത്തിയ ഫോണ്‍ കോളുകള്‍, വാട്സ് ആപ് സന്ദേശങ്ങള്‍, ബാങ്ക് അകൗണ്ടുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ജയിലില്‍ പച്ചക്കറിയെത്തിച്ച ഗുഡ്സ് ഓടോറിക്ഷയില്‍ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു.

സാധാരണ ഗതിയില്‍ സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷം മാത്രമേ ജയിലിനകത്തേക്ക് സാധനങ്ങള്‍ കടത്തിവിടുകയുള്ളൂ. എന്നാല്‍ ഇവരുടെ കണ്ണുവെട്ടിച്ച് ജയിലിനകത്തേക്ക് കഞ്ചാവ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. പച്ചക്കറി കൊണ്ടു വന്ന ഗുഡ്സ് ഓടോറിക്ഷയില്‍ കഞ്ചാവെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്.

ജയിലില്‍ കഞ്ചാവെത്തിച്ച പച്ചക്കറി വണ്ടി കാസര്‍കോട് ജില്ലയിലെ ഒരു സ്ത്രീയുടെ പേരില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

Keywords: 'Ganja smuggling' into Kannur Jail: Police investigation focuses on temporary employees, Kannur, Jail, Drugs, Auto & Vehicles, Police, Complaint, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia