കഞ്ചാവ് കടത്ത്: ഏഴു പേര്‍ പിടിയില്‍

 


ഇടുക്കി: (www.kvartha.com 30/07/2015) കഞ്ചാവുമായി കുമളി അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി എത്തിയ മൂന്നു പേരും വണ്ടിപ്പെരിയാറ്റില്‍ ബൈക്കില്‍ എത്തിയ നാല് പേരും എക്‌സൈസിന്റെ പരിശോധനയില്‍ കുടങ്ങി. കൊച്ചി കടവൂന്തൂര്‍ മഠത്തില്‍ പറമ്പില്‍ ജോണി (32), തമിഴ്‌നാട് തേനി അല്ലിനഗരത്തില്‍ ശിവന്‍ (23), ചങ്ങനാശ്ശേരി കൊച്ചുകളത്തില്‍ രമേശന്‍ (51) എന്നിവര്‍ കുമളി ചെക്ക്‌പോസ്റ്റിലും ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മനോജ് (26), ജിനീഷ് (28), ഹാരീസ് (27), സനീര്‍ (27) എന്നിവര്‍ വണ്ടിപ്പെരിയാറ്റില്‍ വാഹന പരിശോധനയിലും പിടിയിലായി.

ഏഴ് പേരുടെ കൈയില്‍ നിന്നുമായി രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. കുമളിയില്‍ പിടിയിലായ ജോണി, ശിവന്‍ എന്നിവര്‍ തോള്‍ ബാഗിലും വസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ രമേശന്‍ പുതിയ അടവുമായാണ് എത്തിയത്. രണ്ട് മൂന്ന് അടുക്കുകളുള്ള പാത്രത്തിന്റെ ഒടുവിലത്തെ പാത്രത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. തമിഴ്‌നാട് ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങി നടന്ന് വരികയായിരുന്ന പ്രതിയുടെ പാത്രം പരിശോധിച്ചെങ്കിലും മുകളിലത്തെ തട്ട് പരിശോധിച്ചപ്പോള്‍ ചൂട് അനുഭവപ്പെട്ടു.

കഞ്ചാവ് കടത്ത്: ഏഴു പേര്‍ പിടിയില്‍ചോറും കറിയുമാണെന്ന് കരുതി. എന്നാല്‍ പാത്രത്തിന്റെ താഴത്തെ അടുക്ക് പരിശോധിച്ചപ്പോള്‍ തണുപ്പ് അനുഭവപ്പെട്ടതാണ് കൂടുതല്‍ പരിശോധനയ്ക്ക് കാരണമായതും കഞ്ചാവ് പിടികൂടിയതും. വണ്ടിപ്പെരിയാറ്റില്‍ ബൈക്കിലെത്തിയ പ്രതികള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍ രാജ്, പ്രീവന്റീവ് ഓഫീസര്‍മാരായ പി.ഡി. സേവ്യര്‍, ഷാഫി അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Keywords:  Idukki, Kerala, Arrest, Ganja smuggling: 7 held

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia