കഞ്ചാവ് വില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍; ആവശ്യക്കാരും അവര്‍ തന്നെ, നിയമകുരുക്ക് വെല്ലുവിളിയാകുന്നത് അധികാരികള്‍ക്ക്

 


ADVERTISEMENT

പാലക്കാട്:(www.kvartha.com 11/02/2018) ജില്ലയില്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മറയാക്കി. കഞ്ചാവ് കടത്താനും അവ വിറ്റഴിക്കാനും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കഞ്ചാവ് മാഫിയ കൊയ്യുന്നത് ലക്ഷങ്ങള്‍. ഈയടുത്ത കാലത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് ഉള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും. കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയ കേസുകളില്‍ പലതിലും വിദ്യാര്‍ത്ഥി സാന്നിധ്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് കണ്ടെത്തനായി.

കഴിഞ്ഞ നാലിന് നോര്‍ത്ത് പോലീസ് പിടികൂടിയ കഞ്ചാവ് കേസിലും വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം തെളിഞ്ഞുവന്നു. മേപ്പറമ്പില്‍ നിന്നാണ് മൂന്നംഗ കഞ്ചാവുകടത്തു സംഘത്തിലെ ഒരാളെ പോലീസ് പിടിച്ചത്. ഇയാളില്‍ നിന്ന് കഞ്ചാവിനൊപ്പം മാരകായുധവും കണ്ടെടുത്തു. പിന്നീട് പോലീസ് പ്രതിയെ ചോദ്യം ചെയ്തു. അപ്പോഴാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്ന വിവരം പോലീസിനു ലഭിച്ചത്. പ്രതിയുടെ മൊബൈലില്‍ നിന്ന് ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് രേഖകളിലാക്കി. മൊബൈലില്‍ നിന്ന് നമ്പറുകള്‍ കറക്കിയ പോലീസ് ആവശ്യക്കാരെ കണ്ടപ്പോള്‍ ഞെട്ടി. 50 പേരെ ഫോണ്‍ വിളിച്ചതില്‍ 80 ശതമാനം പേരും വിദ്യാര്‍ത്ഥികളായിരുന്നു.

കഞ്ചാവ് വില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍; ആവശ്യക്കാരും അവര്‍ തന്നെ, നിയമകുരുക്ക് വെല്ലുവിളിയാകുന്നത് അധികാരികള്‍ക്ക്

പാലക്കാട് നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലെയും നഗരത്തിനു മാറി സ്ഥിതി ചെയ്യുന്ന എന്‍ജിനീയറിങ്ങ് കോളജിലെയും വിദ്യാര്‍ത്ഥികളായിരുന്നു കഞ്ചാവ് പുകയ്ക്കാനെത്തിയത്. ഫോണ്‍വിളി വന്നതും കഞ്ചാവും പ്രതീക്ഷിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പോലീസിനെ കണ്ട്, അന്തംവിട്ടുനിന്നു. ആവശ്യക്കാരെത്തിയതും പോലീസ് വന്നവരുടെ വീടുകളിലേക്ക് ഫോണ്‍ ചെയ്ത് രക്ഷിതാക്കളെ വരുത്തി. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്തു വിട്ടു. അതിനൊപ്പം രക്ഷിതാക്കളെയും പോലീസ് ശാസിച്ചു.

ഈ സംഭവത്തെ തുടര്‍ന്ന് കഞ്ചാവ് വാങ്ങിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് നോര്‍ത്ത് പോലീസ്. പോലീസിനു ലഭിച്ച വിവരപ്രകാരം വിദ്യാര്‍ത്ഥികളാണത്രെ, ഇപ്പോള്‍ പാലക്കാടു നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ഇതിനുപിന്നില്‍ കഞ്ചാവ് മാഫിയയാണ്. വിദ്യാര്‍ത്ഥികളാകുമ്പോള്‍ ആര്‍ക്കും പിടികൊടുക്കാതെ തങ്ങളുടെ കച്ചവടം പൊടിപൊടിക്കാമെന്ന കുബുദ്ധിയാണ് മാഫിയുടേത്.

വിദ്യാര്‍ത്ഥികളാകുമ്പോള്‍ നിയമനൂലാമാലകളില്‍ അകപ്പെടുത്താനും കഴിയില്ലെന്ന തിരിച്ചറിവും ഇവര്‍ക്കുണ്ട്. കഞ്ചാവ് മാഫിയയുടെ ഇത്തരത്തിലുളള നീക്കം ബന്ധപ്പെട്ട അധികാരികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടിയെടുക്കുന്ന കാര്യത്തില്‍ ചില തടസങ്ങള്‍ അവര്‍ക്കു മുന്നിലുണ്ട്. ഇതിനെ മറയാക്കിയാണ് കഞ്ചാവ് മാഫിയ ഇപ്പോള്‍ തടിച്ചുകൊഴുക്കുന്നത്.

കഞ്ചാവ് മാഫിയയുടെ ഗൂഡപ്രവര്‍ത്തനം പാലക്കാടിനെ ലഹരിപൂക്കുന്ന നാടാക്കി മാറ്റുകയാണ്. ഈയടുത്തകാലത്ത് കഞ്ചാവ് ഉള്‍പ്പെടെയുളള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെയും അത് വില്‍ക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളാണ് ലഹരിപദാര്‍ത്ഥങ്ങളില്‍ അടിമകളായവരില്‍ കൂടുതലും. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇരകളാക്കി മാറ്റിയ ലഹരിമാഫിയ, അവരെ ഇപ്പോള്‍ ചൂഷണത്തിന്റെ വഴിയിലേക്കും നടത്തുകയാണ്.

ടൗണ്‍ പരിസരങ്ങളില്‍ നിന്നും, അയല്‍പ്രദേശങ്ങളില്‍നിന്നും, എന്തിന് ദൂരദിക്കുകളില്‍നിന്നുപോലും പാലക്കാട്ട് കഞ്ചാവ് വാങ്ങാന്‍ എത്തുന്നതായി പോലിസ് സ്ഥീരികരിച്ചു. മൊബൈല്‍ ഫോണിലേക്ക് ആവശ്യക്കാര്‍ വിളിക്കുമ്പോള്‍ ടൗണിലെ ഓരോ സ്ഥലങ്ങളിലേക്ക് എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്.

ഡിസ്ട്രിക്ക് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ഫോഴ്സ്, കേരള ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ഫോഴ്സ് എന്നിവയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ ജില്ലയില്‍ നിന്നും 87 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതും പാലക്കാട് ജില്ലയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Police, Students, Parents, Ganja, Mobile phone, Ganja sellers and buyers are students
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia