Ganja Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തേക്ക് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി തടവുകാരന്‍ അറസ്റ്റില്‍
Nov 15, 2023, 18:11 IST
കണ്ണൂര്‍: (KVARTHA) സെന്‍ട്രല്‍ ജയിലിലേക്ക് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. തടവുകാരനായ അഭിലാഷില്‍ നിന്നാണ് 20.59ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കി ഇയാളെ തിരികെ ജയിലില്‍ പ്രവേശിപ്പിക്കാനായി ദേഹപരിശോധന നടത്തിയപ്പോള്‍ അസ്വാഭാവികമായ പെരുമാറ്റം കാണുകയായിരുന്നുവെന്നും തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഇയാളെ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച ബീഡിയും കഞ്ചാവും കഞ്ചാവ് വില്‍പനയ്ക്കായി ഉപയോഗിക്കുന്ന കവറും പിടികൂടിയിരുന്നു. ജയിലിനുളളില്‍ കഞ്ചാവ് ഉപയോഗവും മൊബൈല്‍ ഫോണ്‍ ഉപയോഗവും കൂടിവരുന്ന സാഹചര്യത്തില്‍ സെലുകളില്‍ കര്‍ശന പരിശോധന നടത്തിവരികയാണ് ജയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.