Ganja seized | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച ബീഡിയും കഞ്ചാവും പിടികൂടി'

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA)  സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ബീഡിയും കഞ്ചാവും പിടികൂടിയതായി അധികൃതർ. 
  
Ganja seized | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച ബീഡിയും കഞ്ചാവും പിടികൂടി'


പൊലീസ് പറയുന്നത്:
കാരാട്ട് നൗഷാദില്‍ നിന്നാണ്(40) നാല്‍പത് ബീഡിയും 25.36 ഗ്രാം കഞ്ചാവും പിടികൂടിയത്. എസ്‌കോര്‍ടിന് ശേഷം ജയിലിലേക്ക് കൊണ്ടുവന്ന നൗഷാദിനെ ജയില്‍ ഗേറ്റില്‍വെച്ചു ദേഹപരിശോധന നടത്തിയപ്പോള്‍ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ബീഡിയും കഞ്ചാവും കണ്ടെത്തിയത്.


കഞ്ചാവ് വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അഞ്ച് കവറുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു പ്ളാസ്റ്റിക് കവറിനുളളില്‍ രണ്ടു കറുത്ത കവറുകളിലായാണ് കഞ്ചാവും ബീഡിയുമുണ്ടായിരുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇതിനു മുമ്പും ഇയാള്‍ ഇതുപോലെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജയിലിനകത്തു കയറ്റിയിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. 

നൗഷാദിന്റെ സഹായികളെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
Aster_MIMS

Keywords: Kerala, Kannur, News, malayalam News, kerala News, Ganja, Police, Central Jail, Ganja seized from a prisoner in Kannur Central Jail
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia