കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ ഉപയോഗിക്കുന്നതായി പരാതി; ചെര്‍പ്പുളശ്ശേരി പൂന്തോട്ടം ആശുപത്രിയില്‍ എക്‌സെസ് പരിശോധന, മരുന്നുകള്‍ പിടിച്ചെടുത്തു
Mar 14, 2022, 17:10 IST
പാലക്കാട്: (www.kvartha.com 14.03.2022) ചെര്‍പ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുര്‍വേദ സ്ഥാപനത്തില്‍ പരിശോധന നടത്തി എക്‌സെസ്. കഞ്ചാവ് ഉപയോഗിച്ച മരുന്നു വില്‍പന എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. പരിശോധനയില്‍ കഞ്ചാവു കലര്‍ത്തിയ മരുന്നുകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ് സീഡ് ഓയില്‍ എന്നിവയാണ് പരിശോധിക്കുന്നത്. ഇവയില്‍ കഞ്ചാവിന്റെ അംശമുണ്ടെന്നാണ് പരാതി. എക്‌സൈസ് ഇന്റലിജന്‍സ് നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആയുര്‍വേദ കേന്ദ്രത്തിനെതിരെ കേസെടുത്തു.
മഹാരാഷ്ട്രയില്‍ നിന്നാണ് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകളെത്തിച്ചത്. കേരളത്തില്‍ ഇവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് എക്‌സൈസ് വ്യക്തമാക്കി. മരുന്നുകള്‍ പരിശോധനയ്ക്കയക്കുമെന്നും ഫലം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാവുമെന്നും എക്‌സൈസ് വിശദമാക്കി.
ഡോ .പി എം എസ് രവീന്ദ്രനാഥിന്റെ ടെമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുര്‍വേദ കേന്ദ്രം. നേരത്തെ വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണശേഷം ഏറെ ചര്‍ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനം കൂടിയായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.