ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലനം, സംശയമുയര്‍ത്തിയ അമ്മയോട് പറഞ്ഞത് പച്ചക്കറിത്തൈ; വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
May 12, 2020, 14:33 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 12.05.2020) ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം യദുകൃഷ്ണന്‍ (21) ആണ് പിടിയിലായത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസാണ്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം.
കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ തൈ പരിപാലിക്കുകയായിരുന്നു. സംശയം തോന്നി ചോദിച്ച അമ്മയെ അടക്കം പച്ചക്കറിത്തൈ ആണെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന. ചേര്‍ത്തല എസ് ഐ തങ്കച്ചന്‍, ബസന്ത്, അബിന്‍, ഡാന്‍സാഫ് അംഗങ്ങളായ കെ ജെ സേവ്യര്‍, കെ പി ഗിരീഷ്, ബി അനൂപ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Keywords: News, Kerala, Alappuzha, Youth, Arrested, Mother, Police, Ganja plant seized from home; youth arrested in cherthala
കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ തൈ പരിപാലിക്കുകയായിരുന്നു. സംശയം തോന്നി ചോദിച്ച അമ്മയെ അടക്കം പച്ചക്കറിത്തൈ ആണെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന. ചേര്‍ത്തല എസ് ഐ തങ്കച്ചന്‍, ബസന്ത്, അബിന്‍, ഡാന്‍സാഫ് അംഗങ്ങളായ കെ ജെ സേവ്യര്‍, കെ പി ഗിരീഷ്, ബി അനൂപ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

