കഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചതായി പരാതി; 2 വയസുള്ള കുഞ്ഞിനും യുവാവിനും പരിക്ക്
Mar 7, 2022, 15:47 IST
തിരുവനന്തപുരം: (www.kvartha.com 07.03.2022) തലസ്ഥാനത്ത് കഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചതായി പരാതി. ബാലരാമപുരത്തുള്ള കുടുംബത്തിനാണ് ആക്രമണം നേരിട്ടത്. രണ്ട് വയസുള്ള കുഞ്ഞിനടക്കം മര്‍ദനമേറ്റതായി പരാതിയില്‍ പറയുന്നു.
ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനെയും ഭാര്യ അന്‍സിലയെയും ഇവരുടെ കുഞ്ഞിനെയുമാണ് ആക്രമിച്ചത്. രാവിലെയാണ് ആക്രമണം നടന്നത്. നിസാമിന് തലയ്ക്ക് വെട്ടേറ്റു. നിസാമും ഭാര്യയും നെയ്യാറ്റിന്‍കര താലൂക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുള്‍പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. കഞ്ചാവ് മാഫിയക്കെതിരെ പൊലിസില്‍ പരാതി നല്‍കിയതിനാണ് ആക്രമണമെന്ന് നിസാം മൊഴി നല്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.