Threatened | 'ബിഹാറില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ അമ്മയെ ഒരുസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി; മുദ്രപേപറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതി പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുടുംബം'

 


കോഴിക്കോട്: (www.kvartha.com) ബിഹാറില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ബാസ്‌കറ്റ് ബോള്‍ താരം പാതിരിപ്പറ്റയിലെ കെ സി ലിതാരയുടെ അമ്മയെ ഒരുസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ലിതാരയുടെ അമ്മ ലളിത നല്‍കിയ പരാതിയില്‍ പറയുന്നത്.

Threatened | 'ബിഹാറില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ അമ്മയെ ഒരുസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി; മുദ്രപേപറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതി പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുടുംബം'

സംഭവത്തെ കുറിച്ച് കുറ്റ്യാടി പൊലീസ് പറയുന്നത്:

വീട്ടിലെത്തിയവര്‍ കൊണ്ടുവന്ന മുദ്രപേപറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഒപ്പിടാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലളിത ബഹളം വെച്ചതോടെ ഇവര്‍ വീട്ടില്‍നിന്ന് ഓടിപ്പോകുകയായിരുന്നു. ലളിതയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതി പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും ലിതാരയുടെ ഡയറി തിരിച്ചുതരാമെന്നും വീട്ടിലെത്തിയവര്‍ പറഞ്ഞതായി ലിതാരയുടെ സഹോദരിയുടെ ഭര്‍ത്താവ് ബിനീഷ് പറഞ്ഞു. മലയാളത്തിലായിരുന്നു മുദ്രപ്പത്രത്തിലെ എഴുത്ത്. എന്നാല്‍ ഇത് മലയാളം നന്നായി അറിയുന്നവര്‍ എഴുതിയതല്ലെന്നും അക്ഷര പിശകുകളുണ്ടായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.

കാഴ്ചയില്‍ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ആളുകളാണ് വൈകുന്നേരം വീട്ടില്‍ എത്തിയത്. കുടിവെള്ളം ചോദിച്ചാണ് വന്നത്. തുടര്‍ന്ന് മുദ്രപത്രം കാണിക്കുകയായിരുന്നു. ലിതാരയുടെ മരണത്തിന് കാരണക്കാരനെന്ന് പറയപ്പെടുന്ന കോച് രവിസിങ്ങിന്റെയും ലിതാരയുടെയും ഫോടോയും അവര്‍ കാണിച്ചിരുന്നു.

ഏപ്രില്‍ 26-നാണ് പട്‌ന ദാനാപുരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോച്ച് രവിസിങ്ങിന്റെ നിരന്തരമായ മാനസികപീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയതെന്നാ രോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും ബിഹാര്‍ പൊലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു.

പട്‌ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവം നടന്നിട്ട് നാലു മാസമായിട്ടും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മരണ സര്‍ടിഫികറ്റ് പോലും കിട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

2018-ല്‍ ദേശീയചാംപ്യന്മാരായ കേരള ബാസ്‌കറ്റ് ബോള്‍ ടീമില്‍ അംഗമായിരുന്നു ലിതാര. റെയില്‍വേയില്‍ ധാനാപുരില്‍ ജൂനിയര്‍ ക്ലാര്‍കായി ജോലിചെയ്തുവരുന്നതിനിടയില്‍ കോച് രവിസിങ്ങില്‍ നിന്ന് തുടര്‍ചയായ മാനസിക, ശാരീരികപീഡനങ്ങളുണ്ടായതായി മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഒരിക്കല്‍ കൈയില്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് ലിതാര കോചിനെ അടിച്ചിരുന്നു.

തുടര്‍ന്ന് പലപ്പോഴും ഒറ്റയ്ക്ക് പരിശീലനത്തിനെത്താന്‍ കോച് നിര്‍ബന്ധിച്ചിരുന്നു. ഇതിന് തയാറാകാതിരുന്നപ്പോള്‍ പരിശീലനത്തിനെത്തുന്നില്ലെന്ന് കാണിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കി ജോലിയില്‍നിന്ന് പുറത്താക്കാനും ശ്രമമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Keywords: Gang threatened the mother of basketball player Litara at home, Kozhikode, News, Police, Complaint, Family, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia