Ganesh Kumar | വാക്കുപാലിച്ച് ഗണേഷ് കുമാര്‍ എം എല്‍ എ; അര്‍ജുന്റെ വീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു

 


പത്തനാപുരം: (www.kvartha.com) വാക്കുപാലിച്ച് ഗണേഷ് കുമാര്‍ എം എല്‍ എ. അര്‍ജുന്റെ വീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. 'നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും.. വീടും തരും' എന്ന് നേരത്തെ അര്‍ജുനെ ചേര്‍ത്തു പിടിച്ചു ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞിരുന്നു. ആ വാക്കാണ് അദ്ദേഹം ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ കൈത്താങ്ങായത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍ഹിച്ച എംഎല്‍എ നിര്‍മിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ അര്‍ജുനെ കാണിച്ചു. അതുകണ്ട് അവന്റെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങി. എംഎല്‍എയെ കെട്ടിപ്പിടിച്ച് അര്‍ജുന്‍ ഉമ്മ നല്‍കി.

Ganesh Kumar | വാക്കുപാലിച്ച് ഗണേഷ് കുമാര്‍ എം എല്‍ എ; അര്‍ജുന്റെ വീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു

ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നു എംഎല്‍എ പറഞ്ഞു. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിര്‍മിച്ചു നല്‍കുന്നത് ഞാനല്ല, എന്നെ സ്‌നേഹിക്കുന്ന നാട്ടുകാരാണ്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നും പറയുന്ന ഗണേഷ് കുമാറിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു സ്റ്റേജില്‍വച്ച് ജില്ലാ പഞ്ചായത് മെംബറായ സുനിത രാജേഷ് അര്‍ജുന്റെ കാര്യം പറയുന്നത്. ഒരു കുട്ടിയുണ്ടെന്നും അവന്‍ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നുമായിരുന്നു സുനിത പറഞ്ഞത്. തുടര്‍ന്നായിരുന്നു എംഎല്‍എയുടെ ഇടപെടല്‍.

Keywords:  Ganesh Kumar, keeps his word of building house to Arjun, Kollam, News, Ganesh Kumar, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia