ബാലകൃഷ്‌ണപിളള വീണ്ടും ഗണേഷിനെതിരെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്വന്തം ലേഖകന്‍
ബാലകൃഷ്‌ണപിളള വീണ്ടും ഗണേഷിനെതിരെ
തിരുവനന്തപുരം: മകനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള  വീണ്ടും രംഗത്ത്. ഗണേഷിന് തന്റെ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ അഴിമതിക്കാരനാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഈ അഴിമതിക്കാരന്‍ അയാള്‍ മലയാളം പ്‌ളാന്റേഷന്റെ ലെയ്‌സണ്‍ ഓഫീസറായിരുന്നുവെന്നും  ബാലകൃഷ്ണപിള്ള  പറഞ്ഞു.

വനം വകുപ്പിന്റെ ചുമതല ഗണേഷിന് വേണ്ടെങ്കില്‍ കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ വനം വകുപ്പ് കോണ്‍ഗ്രസിന് നല്‍കുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ കാശ് പാഴാക്കാനാണ് സ്‌പോര്‍ട്സ് മന്ത്രിയായ ഗണേഷ് ലണ്ടന്‍ ഒളിന്പിക്‌സിന് പോയതെന്നും പിള്ള ആരോപിച്ചു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ പരിഹാസ്യനാക്കി. ഗണേഷുമായുള്ള ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് തന്നെ പലതവണ വിളിച്ചു വരുത്തിയെങ്കിലും ഒന്നും നടന്നില്ല. തനിക്കെതിരെ തിരിയാന്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും ഗണേഷിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഈ അധാര്‍മിക പ്രവൃത്തിക്ക് യു ഡി എഫിലെ മറ്റ് ചിലരും കൂട്ടു നില്‍ക്കുകയാണെന്നും പിള്ള പറഞ്ഞു.

SUMMARY: Taking the standoff between Environment and Forest Minister K.B.Ganeshkumar and his party to a new low, Kerala Congress B in its resolution passed at a high level meeting convened here Sunday, made it clear that the minister has no connection, whatsoever with the party.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia