ഗണേഷും ഷിബുവും എല്‍ഡിഎഫിലേക്ക് ചായുന്നുവെന്ന് അഭ്യൂഹം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗണേഷും ഷിബുവും എല്‍ഡിഎഫിലേക്ക് ചായുന്നുവെന്ന് അഭ്യൂഹം
തിരുവന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ യുവമന്ത്രിമാരായ കെ.ബി ഗണേഷ് കുമാറും ഷിബു ബേബി ജോണും എല്‍.ഡി.എഫിലേക്ക് ചായുന്നുവെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹം പരന്നു. കേരളത്തിലെ പ്രഗല്‍ഭരായ രണ്ട് മുന്‍മന്ത്രിമാരുടെ മക്കളാണ് ഇരുവരും. ഇവരുടെ ഈ തന്ത്രം പൊളിക്കാനാണ് ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജ് ഗണേഷിനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട്.
ഗണേഷും ഷിബുവും എല്‍ഡിഎഫിലേക്ക് ചായുന്നുവെന്ന് അഭ്യൂഹം
ഗണേഷ് കുമാറിന് എന്‍എസ്എസ്സിന്റെ പിന്തുണയില്ലെന്നും ബാലകൃഷ്ണ പിള്ളയെയാണ് എന്‍.എസ്.എസ് പിന്തുണയ്ക്കുന്നുവെന്നുള്ള സൂചനകള്‍ പുറത്തുവന്നതോടെയാണ് യു.ഡി.എഫ് നേതൃത്വം എന്‍എസ്എസിന്റെ സഹതാപം നേടാന്‍ ബാലകൃഷ്ണ പിള്ളയെ മയപ്പെടുത്താന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ തുടര്‍ന്നാണ് ഗണേഷ് കുമാര്‍ യു.ഡി.എഫ് വിടുമെന്ന അഭ്യൂഹം ശക്തമായത്.

67 എം.എല്‍.എമാരുള്ള ഇടതുമുന്നണിക്ക് ഗണേഷിനെയും ഷിബുവിനെയും കിട്ടിയതുകൊണ്ട് ഗുണമില്ലെന്നും അതേസമയം സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ദുര്‍ബലമാക്കാന്‍ കഴിയുമെന്നുമാണ് പൊതുവിലയിരുത്തല്‍. ഇങ്ങനെ സര്‍ക്കാര്‍ ദുര്‍ബലത്തിലായാല്‍ ടി.പി ചന്ദ്രശേഖരന്‍ വധകേസുള്‍പ്പെടെയുള്ള പ്രമാദമായ കേസുകളുടെ അന്വേഷണം ദുര്‍ബലമാക്കാനും സിപിഎമ്മിന് കഴിയും. ഇതിനുള്ള കരുനീക്കങ്ങളാണ് എല്‍.ഡി.എഫ് ക്യാമ്പില്‍ നടക്കുന്നത്.

Keywords:  Thiruvananthapuram, Kerala, Ganesh Kumar, Shibu Baby John, LDF
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia