ADVERTISEMENT
ഗുരുവായൂര്‍: (www.kvartha.com 09.02.2018) ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ മഹാത്മാഗാന്ധിയെ ചൊല്ലി പ്രതിപക്ഷ - ഭരണ പക്ഷം കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം. നഗരസഭയുടെ ലൈബ്രറി അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതിനാണ് അങ്കണത്തില്‍ ഇ.എം.എസ് സ്ക്വയര്‍ സ്ഥാപിച്ചതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ആന്റോ തോമസ്, ജോയ് ചെറിയാന്, എ.ടി ഹംസ എന്നിവര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മാ ഗാന്ധി സ്ക്വയര്‍ എന്ന ബോര്‍ഡ് നീക്കം ചെയ്തതിനെതിരെയും പ്രതിഷേധമുയര്‍ന്നു. എന്നാല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്താണ് ഇ.എം.എസ് സ്ക്വയര്‍ എന്ന പേര് നല്‍കിയതെന്ന് ഭരണപക്ഷാംഗങ്ങള്‍ പറഞ്ഞു. 20 വര്‍ഷമായി നഗരസഭ ഭരിക്കുന്ന ഇടതുപക്ഷം ഗാന്ധിജിക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഗാന്ധിജിയുടെ മഹത്വം അറിയാതെ പോകുന്നവര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണെന്നും ഭരണപക്ഷവും തിരിച്ചടിച്ചു.
ഗാന്ധിജിയുടെ പ്രതിമക്ക് വേണ്ടിയല്ല അദ്ദേഹം മുന്നോട്ടുവെച്ച മൂല്യങ്ങള്‍ക്കു വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് സി.പി.എമ്മിലെ കെ.വി. വിവിധ് പറഞ്ഞു. ഗാന്ധി സ്മൃതി മണ്ഡപം സ്ഥാപിച്ചതും അത് മോടിപിടിപ്പിച്ചതുമെല്ലാം ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയാണെന്നും ഭരണപക്ഷം പ്രതിപക്ഷത്തെ ഓര്‍മ്മപ്പെടുത്തി. ജനപ്രതിനിധിയായ താന്‍ നല്കുന്ന അപേക്ഷകള്‍ പരിഗണിക്കാതെ വ്യവസായികളുടെ താത്പര്യങ്ങള്‍ക്കാണ് നഗരസഭ അധികൃതര്‍ പരിഗണന നല്‍കുന്നതെന്ന് സി.പി.ഐയുടെ കക്ഷിനേതാവ് അഭിലാഷ് വി. ചന്ദ്രന് ആരോപിച്ചു.
നഗരസഭയുടെ വരുമാന മാര്‍ഗമായ അമ്പാടി ഷോപ്പിംങ് കോംപ്ലക്സ് നിലനിര്‍ത്തണമെന്ന് എ.ടി ഹംസ ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു കോണ്‍ഗ്രസ് കൗണ്‍സിലറായ പി.എസ് പ്രസാദ് അമ്പാടി പൊളിച്ച് പുതിയ കെട്ടിടമെന്ന ആശയത്തെ പിന്തുണച്ചു. സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ചും ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാദ പ്രതിവാദങ്ങള്‍ നടന്നു.
നഗരസഭയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി നഗരസഭ ഭരണാധികാരികള്‍ കൈക്കൊള്ളണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭയിലെ ചൊവ്വല്ലൂര്‍പ്പടി , ചൊവ്വല്ലൂര്‍പ്പടി തിരിവ്, പഞ്ചാരമുക്ക് എന്നിവിടങ്ങളില്‍ മണലൂര്‍ എം.എല്‍.എ യുടെ 2017- 18 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നുമുള്ള തുക വിനിയോഗിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതിന് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി.
ചെയര്‍പേഴ്സണ്‍ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ.പി വിനോദ്, ടി.ടി ശിവദാസന്‍, സുരേഷ് വാര്യര്‍, ടി.എസ്. ഷെനില്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ പി.എസ് രാജന്, ശോഭ ഹരിനാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Guruvayoor, Kerala, News, Mahatma Gandhi, Protest, Violence, Gandhiji's issues: Violence at Guruvayoor municipality.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.