Gambling gang arrested | വന്‍ചൂതാട്ട സംഘത്തെ പിടികൂടി; 8.76 ലക്ഷം രൂപയുമായി പിടിയിലായത് 28 പേര്‍!
Jul 4, 2022, 16:38 IST
കണ്ണൂര്‍: (www.kvartha.com) കനത്തമഴയിലും കണ്ണൂരില്‍ വന്‍ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി. കൂത്തുപറമ്പ് നഗരസഭയിലെ ആളൊഴിഞ്ഞ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുമായി വന്‍ ചൂതാട്ട സംഘം പിടിയിലായി വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ പറമ്പില്‍ ടെന്റ് കെട്ടി പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 28 അംഗ സംഘത്തെയാണ് കൂത്തുപറമ്പ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹനനും സംഘവും പിടികൂടിയത്.
കണ്ണൂർ, കോഴിക്കോട് ജില്ലക്കാരാണ് അറസ്റ്റിലായവർ. സത്യശീലന്‍, രാജന്‍, മനോജ്, സനോജ്, അജേഷ്, അശ്വിന്‍, ബജേഷ്, അശ്‌റഫ്, സലീം, പ്രസാദ്, ജോയി, മുസ്തഫ, അബ്ദുൽ നാസര്‍, ഉണ്ണികൃഷ്ണന്‍, ബാബു, സനേഷ്, സിനോജ്, ജയന്‍, സജേഷ്, അനൂപ്, ജെയസ് രാജ്, സുരേഷ് ബാബു, സുബിന്‍, അബ്ദുർ റഹീം, ശകീർ, നവാസ്, മനോജ്, സുജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ചീട്ടുകളി സംഘം പൊലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്ന് 8,76,370 രൂപയും പൊലീസ് കണ്ടെടുത്തു. പൊലീസ് റെയ്ഡില്‍ എസ് ഐ സെയ്ഫുല്ല, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജിത്, ലിജു, ഷൈജേഷ്, ബിജില്‍, രാജേഷ്, മഹേഷ്, റോഷി, പ്രശോഭ്, രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.