Arrested | പരിയാരത്ത് വന്‍ചൂതാട്ടം; ഒന്നേ കാല്‍ലക്ഷവുമായി 9 പേര്‍ അറസ്റ്റില്‍
May 31, 2023, 21:11 IST
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com) പരിയാരം കാരക്കുണ്ടിലെ കശുമാവിന്‍ തോട്ടത്തില്‍ പണം വച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒന്‍പതുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 1, 30,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
ബാലന്‍, അഭിലാഷ്, രഘുനാഥ്, വിനു, അബ്ദുല്‍ ഫത്വാഹ്, രമേശന്‍, ജീവന്‍ കുമാര്‍, വര്‍ഗീസ്, രാമചന്ദ്രന്‍ തുടങ്ങിയവരെയാണ് എസ് ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍- കാസര്‍കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഇടങ്ങളില്‍ ചൂതാട്ടത്തിലേര്‍പ്പെടുന്നവര്‍ സംഘമായെത്തിയാണ് കാരക്കുണ്ടില്‍ ചൂതാട്ടത്തിലേര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
Keywords: Gambling: 9 people arrested with Rs 1, 30,000, Kannur, News, Arrested, Gambling, Money, Seized, Police, Raid, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

